മസ്കത്ത്: പക്ഷാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു. താനൂര്‍ കുണ്ടുങ്ങല്‍ തേങ്ങാതിരുത്തിയില്‍ വീട്ടില്‍ ബാവയുടെ മകന്‍ ഷാജിമോനാണ് (28) മരിച്ചത്. ആറുവര്‍ഷമായി ഒമാനിലുള്ള ഷാജിമോന്‍ അല്‍ ഖൂദില്‍ ടെയ്ലറായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച തലവേദനയത്തെുടര്‍ന്ന് അല്‍ ഖൂദ് ബദര്‍ അല്‍ സമാ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും അവിടെവെച്ച് അബോധാവസ്ഥയിലായി. തുടര്‍ന്ന് റൂവിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ആയിഷ മാതാവും ജംഷീന ഭാര്യയുമാണ്. ഒരു വയസ്സുള്ള കുട്ടിയുണ്ട്. നിര്‍ധന കുടുംബത്തിന്‍െറ ആശ്രയമായിരുന്നു. തനിമ ഒമാന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചക്കുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്കയക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.