ഒമാനിൽ 322 പേർക്ക്​ കൂടി കോവിഡ്​; 242 പേരും വിദേശികൾ

മസ്​കത്ത്​: വ്യാഴാഴ്​ച ഒമാനിൽ 322 പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതാദ്യമായാണ്​ ഇത്രയധികം പേർക്ക്​ ഒരുദിവസം രോഗം സ്​ഥിരീകരിക്കുന്നത്​. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 4341 ആയി.  പുതിയ രോഗികളിൽ 242 പേർ വിദേശികളും 80 പേർ ഒമാനികളുമാണെന്ന്​ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രോഗമുക്​തി നേടിയവരുടെ എണ്ണം 1289ൽ നിന്ന്​ 1303 ആയി ഉയർന്നിട്ടുണ്ട്​.  മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 3021 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 275 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​.  ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 3246 ആയി. 658 പേർക്കാണ്​ ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്​.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-2168, 470; മസ്​കത്ത്​ -25, 4; ബോഷർ- 452,76; അമിറാത്ത്-92,13; സീബ്​ -502, 95; ഖുറിയാത്ത്​-7,0.
2. തെക്കൻ ബാത്തിന: ബർക്ക- 176, 109; വാദി മആവിൽ- 10,8; മുസന്ന-56, 29; നഖൽ-20,18; അവാബി- 44,40; റുസ്​താഖ്​ -53,18.  
3. ദാഖിലിയ:  നിസ്​വ-61, 59; സമാഇൽ-31,25; ബിഡ്​ബിദ്-22,3;  ഇസ്​കി -12,6; മന- 3,2;  ഹംറ- 3,3;  ബഹ്​ല -22,22; ആദം-52​,1.
4. വടക്കൻ ബാത്തിന: സുവൈഖ്​ -47, 23; ഖാബൂറ-17,12; സഹം-24,10; സുഹാർ-57,21; ലിവ -11,9; ഷിനാസ്​ -43,30.
5. തെക്കൻ ശർഖിയ: ബുആലി- 135,103; ബുഹസൻ- 3,1 സൂർ-35,9; അൽ കാമിൽ -12,0.
6. ദാഹിറ:  ഇബ്രി- 42,17; ദങ്ക്​-12,12; യൻകൽ-1,1.
7. വടക്കൻ ശർഖിയ:  ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ -4,1; മുദൈബി -20,18
8. ബുറൈമി -28, 5
9. ദോഫാർ:  സലാല- 20,13
10. മുസന്ദം: ഖസബ്​ -5,4, മദാ-1,1
Tags:    
News Summary - 322 more covid patients in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.