404 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചു

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 5000 കടന്നു. ശനിയാഴ്​ച 404 പേർക്ക്​ കൂടിയാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗബാധിതർ 5029 ആയി. പുതിയ രോഗികളിൽ 337 പേരും വിദേശികളാണ്​. 86 പേർക്ക്​ കൂടി രോഗമുക്​തി ലഭിച്ചു. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1436 ആയി. രണ്ട്​ മലയാളികളടക്കം ചികിത്സയിലിരുന്ന 20 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 3573 പേരാണ്​ നിലവിൽ അസുഖബാധിതരായി ചികിത്സയിലുള്ളത്​. പുതിയ രോഗികളിൽ 363 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​.  ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 3830 ആയി.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-2429, 502; മസ്​കത്ത്​ -27, 6; ബോഷർ- 659,84; അമിറാത്ത്-103,15; സീബ്​ -605,100; ഖുറിയാത്ത്​-7,1.
2. തെക്കൻ ബാത്തിന: ബർക്ക- 189, 112; വാദി മആവിൽ- 10,8; മുസന്ന-66, 34; നഖൽ -21,18; അവാബി- 44,40; റുസ്​താഖ്​ -56,18.  
3. ദാഖിലിയ:  നിസ്​വ-61, 60; സമാഇൽ-48,27; ബിഡ്​ബിദ്​-22,12;  ഇസ്​കി -13,6; മന- 3,3;  ഹംറ- 3,3;  ബഹ്​ല -22,22; ആദം-55,2.
4. വടക്കൻ ബാത്തിന: സുവൈഖ്​ -48, 30; ഖാബൂറ-17,13; സഹം-27,15; സുഹാർ -62,33; ലിവ -12,10; ഷിനാസ്​ -44,33.
5. തെക്കൻ ശർഖിയ: ബുആലി- 137,105; ബുഹസൻ- 3,1 സൂർ-42,24; അൽ കാമിൽ -15,0.
6. ദാഹിറ:  ഇബ്രി- 52,29; ദങ്ക്-13,12; യൻകൽ -2,2.
7. ബുറൈമി -46, 5
8. വടക്കൻ ശർഖിയ:  ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ-5,3; മുദൈബി -21,18
9. ദോഫാർ:  സലാല- 21,13
10. മുസന്ദം: ഖസബ്​ -5,4, മദാ-1,1

 

Tags:    
News Summary - 404 more covid patients oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.