മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ സലാലയിൽനിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) 4,431 നിരോധിത ഉൽപന്നങ്ങൾ പിടികൂടി. ഈ വർഷത്തിന്റെ ആദ്യപാദത്തിൽ നടത്തിയ പരിശോധനയിലാണിത്.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള 9,605 പരിശോധന സന്ദർശനങ്ങളാണ് നടത്തിയതെന്ന് സി.പി.എ അറിയിച്ചു. ഇക്കാലയളവിൽ ഉപഭോക്താക്കൾക്കായി 22,000 റിയാലിൽ കൂടുതൽ അതോറിറ്റി തിരിച്ചുപിടിച്ചു നൽകുകയും ചെയ്തു.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വിപണികളിൽ പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എ വ്യക്തമാക്കി. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ സി.പി.എയുടെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴി വിവരം അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.