മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ 5000 വർഷം പഴക്കമുള്ള വാസസ്ഥലം കണ്ടെത്തി. മുദൈബി വിലായത്തിലെ അൽ ഗരിയിൻ പുരാവസ്തു സൈറ്റിൽ അടുത്തിടെ നടത്തിയ പര്യവേക്ഷണത്തിനിടെയാണ് ഗവേഷകരുടെ സംഘം ഇത് കണ്ടത്തിയത്. പുരാവസ്തു സൈറ്റിലെ ഖനനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് പര്യവേക്ഷണ സംഘങ്ങൾ പുരാതന വാസസ്ഥലം കണ്ടെത്തിയതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
‘സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി(എസ്.ക്യു.യു) കോളജ് ഓഫ് ആർട്സ് ആൻഡ് സോഷ്യൽ സയൻസസിലെ ആർക്കിയോളജി വിഭാഗം പ്രഫസറായ ഡോ. നാസർ സഈദ് അൽ ജഹ്വാരിയുടെ നേതൃത്വത്തിലാണ് ഖനനം നടത്തിയത്. ഡോക്ടർ ഖാലിദ് ഡഗ്ലസ്, ഡോ മുഹമ്മദ് ഹുസൈൻ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.
ഒന്നിലധികം മുറികളുള്ള വാസസ്ഥലങ്ങളാൽ ചുറ്റപ്പെട്ട സ്ഥലത്ത് കൂട്ട ശ്മശാനങ്ങളുള്ള സെമിത്തേരി, മറ്റ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. ഈ പ്രദേശത്ത് താമസിച്ചിരുന്നവർ കൃഷി, മൃഗങ്ങളുടെ മേച്ചിൽ, ചെമ്പുരുക്കൽ എന്നിവയിൽ ഏർപ്പെട്ടിരുന്നതായും തീരദേശ സമൂഹങ്ങളുമായി ബന്ധമുണ്ടായിരുന്നതായും പുരാവസ്തു കണ്ടെത്തലുകൾ സൂചിപ്പിക്കുന്നുവെന്ന് എസ്.ക്യു.യു അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.