ഒമാനിൽ 712 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ ചൊവ്വാഴ്​ച 712  പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. പുതിയ രോഗികളിൽ 350 പേരാണ്​ പ്രവാസികൾ. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 18198 ആയി. 359 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 4152 ആയി.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തൃശൂർ ഒരുമനയൂർ സ്വദേശി അബ്​ദുൽ ജബ്ബാർ അടക്കം രണ്ട്​ പേർ കൂടി മരണപ്പെട്ടു.  ഇതോടെ മൊത്തം മരണസംഖ്യ 83 ആയി. 13963 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 2688 പേർക്കാണ്​ ആകെ കോവിഡ്​ പരിശോധന നടത്തിയത്​. 47 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 291 ആയി. ഇതിൽ 85 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.പുതിയ രോഗികളിൽ 421 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​.  ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 13664 ആയി.  2105 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-4963, 1354; മസ്​കത്ത്​ -230, 16; ബോഷർ-3561, 383; അമിറാത്ത്​-599,35; സീബ്​ -4218,310; ഖുറിയാത്ത്-93,7
2. വടക്കൻ ബാത്തിന: സുവൈഖ്​ -296, 152; ഖാബൂറ-78,29; സഹം-175,86; സുഹാർ -381,192; ലിവ -128,62; ഷിനാസ്​ -144,72.
3. തെക്കൻ ബാത്തിന: ബർക്ക- 515, 233; വാദി മആവിൽ- 55,12; മുസന്ന-267,81; നഖൽ -67,40; അവാബി- 88,44;  റുസ്​താഖ്​ -175,66.  
4. ദാഖിലിയ:  നിസ്​വ-150, 86; സമാഇൽ-174,126; ബിഡ്​ബിദ്-110,73;  ഇസ്​കി -104,53; മന-10,3;  ഹംറ-14,7;  ബഹ്​ല -67,43; ആദം-63,56.
5. തെക്കൻ ശർഖിയ: ബുആലി- 258, 150; ബുഹസൻ-14,4; സൂർ-97,57; അൽ കാമിൽ -49,33; മസീറ-2,0.
6. അൽ വുസ്​ത: ഹൈമ-37,0; ദുകം -355,0.
7. വടക്കൻ ശർഖിയ:  ഇബ്ര-^ 41,12; അൽ ഖാബിൽ-10,5; ബിദിയ-27,6; മുദൈബി -128,32; ദമാ വതായിൻ-28,7; വാദി ബനീ ഖാലിദ്​ -5,2.
8. ബുറൈമി:  ബുറൈമി -184,80; മഹ്​ദ-1,0.
9. ദാഹിറ:  ഇബ്രി-136,88; ദങ്ക്​-19, 17; യൻകൽ -9,7.
10. ദോഫാർ:  സലാല- 61,22; മസ്​യൂന-2,0; ഷാലിം-1,0.
11. മുസന്ദം: ഖസബ്​ -7,6; ദിബ്ബ-1,1; ബുക്ക -1,1
Tags:    
News Summary - 712 more covid patients oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.