മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിൽ കനത്ത മഴയിൽ തകർന്ന റോഡുകളിൽ 95 ശതമാനവും ഗതാഗതയോഗ്യമാക്കിയെന്ന് അധികൃതർ വ്യക്തമാക്കി. വൈദ്യുതി, ജലവിതരണം, കമ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവയെല്ലാം സാധാരണ നിലയിലായതായി സർവിസസ് റെഗുലേറ്ററി അതോറിറ്റി ചെയർമാനും നാഷനൽ എമർജൻസി മാനേജ്മെന്‍റ് കമ്മിറ്റിയിലെ അടിസ്ഥാന സേവന വിഭാഗം മേധാവിയുമായ ശൈഖ് ഡോ. മാൻസൺ താലിബ് അൽ ഹനായ് പറഞ്ഞു. റുസ്താഖ്, അൽ അവാബി ഗവർണറേറ്റുകൾ സന്ദർശിച്ച് അദ്ദേഹം നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി. പർവതപ്രദേശങ്ങളിലുള്ള ഏതാനും റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴയിൽ വാദികൾ കുത്തിയൊലിച്ചതിനെ തുടർന്ന് തെക്കൻ ബാത്തിന ഗവർണറേറ്റിലെ അൽ അവാബി, റുസ്താഖ്, ദാഹിറ ഗവർണറേറ്റിലെ ഇബ്രി, യൻകൽ, ദാഖിലിയ ഗവർണറേറ്റിലെ നിസ്വ, അൽ ഹംറ, ബഹ്ല എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. റുസ്താഖിൽ നൂറോളം വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.