മസ്കത്ത്: രാജ്യത്തെ മുൻനിര പണമിടപാട് സ്ഥാപനമായ യൂനിമണി എക്സ്ചേഞ്ചിന്റെ നവീകരിച്ച ശാഖ ഗൂബ്രയിലെ അവന്യൂസ് മാളിൽ തുറന്നു. ഉപഭോക്താക്കൾക്ക് മികച്ച സൗകര്യം നൽകുന്നതിനായി ആധുനിക രീതിയിലും രൂപത്തിലുമാണ് പുതിയ ബ്രാഞ്ച് സജ്ജീകരിച്ചിരിക്കുന്നത്.
മികച്ച ഉപഭോക്തൃ അനുഭവം നൽകാനുള്ള ഞങ്ങളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായി അവന്യൂസ് മാളിൽ നവീകരിച്ച ഔട്ട്ലറ്റ് തുറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സി.ഇ.ഒ എം.പി. ബോബൻ പറഞ്ഞു.
പുനർനിർമിച്ച ശാഖ ഉപഭോക്താക്കൾക്ക് മികച്ച അനുഭവങ്ങളും സൗകര്യങ്ങളും പ്രദാനം ചെയ്യുന്നതിനായി വിശാലമായ സൗകര്യത്തോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളെ പുനർനിർമിച്ച ബ്രാഞ്ചിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കൾക്കും കോർപറേറ്റുകൾക്കുമായി യൂനിമണി ഒമാൻ സുൽത്താനേറ്റിലുടനീളം റീട്ടെയിൽ സ്റ്റോറുകൾ, ഡിജിറ്റൽ, മൊബൈൽ സൊലൂഷനുകൾ, സെൽഫ് സർവിസ് കിയോസ്കുകൾ എന്നിങ്ങനെ ഒന്നിലധികം സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
1995ൽ ഒമാനിൽ പ്രവർത്തനം ആരംഭിച്ച യൂനിമണി ഉപഭോക്താക്കൾക്ക് പണം കൈമാറ്റവും വിദേശ വിനിമയ സേവനങ്ങളും മികച്ച രീതിയിലാണ് നൽകിവരുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.