മസ്കത്ത്: ഇന്ത്യൻ സ്കൂൾ അൽ വാദി അൽ കബീറിെൻറ (ഐ.എസ്.ഡബ്ല്യു.കെ) 32ാമത് സ്ഥാപക ദിനാഘോഷം ഉത്സവാന്തരീക്ഷത്തിൽ നടന്നു. ഓൺലൈനായി നടന്ന പരിപാടിയിൽ സുൽത്താനേറ്റിലെ ഇന്ത്യൻ അബംസഡർ അമിത് നാരംഗ് മഖ്യാതിഥിയായി. സി.ബി.എസ്.ഇ 10, 12 ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടി വിദ്യാർഥികളെയും ദീർഘകാലം സ്കൂളിൽ സേവനം അനുഷ്ഠിക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാരെയും പരിപാടിയുടെ ഭാഗമായി ആദരിച്ചു. 2020-21 വർഷത്തെ വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ ഡി.എൻ. റാവു അവതരിപ്പിച്ചു.
സയൻസ് ടോപ്പർമാരായ അസ്ഫാഖ് ജലാൽ, മുഹമ്മദ് അബ്ബാസ്,നിഷ കോമേഴ്സ് ടോപ്പർ വിദുഷി ജഗ്നാനി എന്നിവർക്കുള്ള ആദരവും നൽകി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പരിപാടിയിൽ സംസാരിച്ച ഐ.എസ്.ഡബ്ല്യു.കെ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് അൽകേഷ് ജോഷി അഭിനന്ദിച്ചു. അധ്യാപന മികവിനുള്ള നവീൻ ആഷർ കാസി അവാർഡിന് അർഹരായ കിൻറർഗാർട്ടനിലെ വർഷ ജയ്സിംഹ, പ്രൈമറി വിങ്ങിലെ ആശാ മോഹൻ, അംബിക പത്മനാഭൻ, ഷിഫാസ് ബാവ എന്നിവർക്കുള്ള ഉപഹാരവും നൽകി.
ശൈഖ് അനിൽ ഖിംജി, കിരൺ ആഷർ, രാജേന്ദ്ര വേദ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയിലെ ഉന്നത അംഗങ്ങൾ, വിദ്യാഭ്യാസ സെൽ അംഗങ്ങൾ, വിദ്യാർഥികൾ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.