മസ്കത്ത്: സന്ദർശന വിസക്കാർക്ക് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് ഉച്ചക്ക് 12 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. തൊഴിൽ, സന്ദർശന, എക്സ്പ്രസ് വിസകളടക്കം അനുവദിക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുമുണ്ട്.ഇതിനകം തൊഴിൽ,ഫാമിലി ജോയിനിങ് വിസകൾ ലഭിച്ചവർക്ക് പ്രവേശന വിലക്ക് ബാധകമായിരിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിസ സ്റ്റാമ്പ് ചെയ്യാത്തവർക്കും ഒമാനിലേക്ക് യാത്ര ചെയ്യാൻ തടസ്സങ്ങളില്ല.
ഏപ്രിൽ അഞ്ചിന് നടന്ന സുപ്രീം കമ്മിറ്റിയോഗമാണ് ഒമാനിലേക്കുള്ള പ്രവേശനം വ്യാഴാഴ്ച മുതൽ സ്വദേശികൾക്കും റെസിഡൻസ് വിസയുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചത്.ഇതേ തുടർന്ന് പുതുതായി വിസലഭിച്ചവർക്ക് വരാൻ സാധിക്കുമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പങ്ങളും ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.
അതേസമയം പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിലുള്ള പ്രവേശന വിലക്ക് നിലനിൽക്കും. സുഡാൻ, ലബനൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, താൻസാനിയ, ഘാന, ഗിനിയ, സിയറ ലിയോൺ, ഇതോപ്യ എന്നിവയാണ് അവ. ഒമാനിൽ വരുന്നതിന് 14 ദിവസം മുമ്പ് ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും വിലക്ക് ബാധകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.