മസ്കത്ത്: രാജ്യത്തെ കാർഗോ രംഗത്തെ പ്രമുഖ സ്ഥാപനമായ അൽ നമാനി കാർഗോയുടെ ഏഴാമത് ബ്രാഞ്ച് സുവൈഖിൽ പ്രവർത്തനം ആരംഭിച്ചു. 23 വർഷമായി ഒമാനിൽ പ്രവർത്തിക്കുന്ന സ്ഥാപനം പ്രവാസികളുടെ വിശ്വസ്ത കാർഗോ ഏജൻസിയായി മാറിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ പി.കെ. മുഹമ്മദ് ഉണ്ണി പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ ചെയർമാൻ സൈഫ് അൽ നമാനി, മാനേജിങ് ഡയറക്ടർ പി.കെ. മുഹമ്മദ് ഉണ്ണി, മാനേജർ ബഷീർ, മാർക്കറ്റിങ് മാനേജർ അർഷാദ് അഷ്റഫ്, സലിം നാലകത്ത്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഷജീർ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ആഫ്രിക്ക, ജി.സി.സി എന്നിവിടങ്ങളിലേക്ക് സേവനങ്ങൾ നടത്തുന്നുണ്ട്. ഒമാനിൽ റൂവി, ഹംരിയ, ഗാല, സീബ്, ബർക്ക, സുഹാർ, സുവൈഖ് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. സുവൈഖ് ബ്രാഞ്ച് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കളിൽനിന്നും നറുക്കെടുപ്പിലൂടെ ടെലിവിഷൻ സമ്മാനമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.