മസ്കത്ത്: ആദ്യ അൽറോയ ഫിലിം ഫെസ്റ്റിവൽ നവംബർ 28ന് നടക്കുമെന്ന് ഒമാൻ ഫിലിം ആൻഡ് തിയറ്റർ സൊസൈറ്റി അറിയിച്ചു.10 വയസ്സിനും 21നും ഇടയിലുള്ള ഏതു രാജ്യക്കാർക്കും പങ്കെടുക്കാവുന്നതാണ്. ഒമാൻ ഫിലിം ആൻഡ് തിയറ്റർ പരിസരത്ത് മൂന്നുദിവസങ്ങളിലായി ഫെസ്റ്റിവൽ നടക്കും. ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനും തങ്ങളുടെ സിനിമകൾ അവതരിപ്പിക്കാനുമായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രമുഖ സിനിമ പ്രവർത്തകനായ മുഹമ്മദ് അൽ കിന്തി പറഞ്ഞു.
പത്തു മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെൻററികളും ആനിമേഷനുകളും അവതരിപ്പിക്കാം. ഉദ്ഘാടന ദിവസം പരിപാടിയിൽ പ്രമുഖ സിനിമ പ്രവർത്തകരുടെ സാന്നിധ്യമുണ്ടാവും. ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രഭാഷണങ്ങളും ചർച്ചകളും നടക്കും. 30ന് നടക്കുന്ന സമാപന പരിപാടിയിൽ വിജയികളെ ആദരിക്കും. മികച്ച ചിത്രങ്ങളും സിനിമ പ്രവർത്തകരെയും കണ്ടെത്താൻ പ്രത്യേക ജൂറിയെയും തെരഞ്ഞെടുത്തു. മുഹമ്മദ് അൽ കിന്തി (ഒമാൻ), സൽമ യൂസുഫ് മുഹമ്മദ് കമാൽ (ഇൗജിപ്ത്), മുഹമ്മദ് ബിലാൽ, മലക്ക് ദഹ്മൂനി (മൊേറാക്കോ), ലൈല ബർഹൂമ (തുനീഷ്യ) എന്നിവരാണ് ജൂറി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.