മസ്കത്ത്: പ്രമുഖ വ്യവസായി ഗൾഫാർ മുഹമ്മദലിയുടെ മാതാവും ചന്ദനപറമ്പിൽ സെയ്തുമു ഹമ്മദ് ഹാജിയുടെ ഭാര്യയുമായ കുഞ്ഞിബീപാത്തു ഉമ്മയുടെ നിര്യാണത്തിൽ അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ഹാളിൽ നടന്ന യോഗം അനുശോചിച്ചു. ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ അസീസ് തളിക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ ‘ഗൾഫ് മാധ്യമം’ റസിഡൻറ്സ് മാനേജർ ഷക്കീൽ ഹസൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. മുഹമ്മദ് അഷ്റഫ്, റയീസ് അഹമ്മദ്, അസീസ് വയനാട്, ഹാരിസ്, സിദ്ധിഖ്, സി.എം. നജീബ്, ഡോ. ജിതേഷ്, അയൂബ്, സഗീർ, സത്യഭാമ ടീച്ചർ, പുഷ്പമണി ടീച്ചർ എന്നിവർ സംസാരിച്ചു. ഉമ്മയുടെ സേവനമനസ്സിനെക്കുറിച്ച് ഡോ. മുഹമ്മദലി വിവരിച്ചു. മക്കളായ ഖലീൽ, മുഹമ്മദാലി എന്നിവരും മുഹിയുദ്ദീൻ മുഹമ്മദാലി, ഒമാനിലെ ഗ്രീൻഫീൽഡ് കമ്പനി സാരഥി സുഹാസ്, സുഹൈൽ തുടങ്ങിയവരും സംബന്ധിച്ചു. ദിൽഷാദിെൻറ പ്രാർഥനയോടെ തുടങ്ങിയ പരിപാടിക്ക് തളിക്കുളം പ്രവാസി അസോസിയേഷൻ പ്രസിഡൻറ് ശ്രീകുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.