മസ്കത്ത്: അമിതവണ്ണവും നെട്ടല്ലിെൻറ ആരോഗ്യപ്രശ്നങ്ങളും നിമിത്തം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനുള്ള നൂതന ചികിത്സാസൗകര്യമൊരുക്കി അപ്പോളോ ആശുപത്രി. മെറ്റബോളിക്, സ്പൈൻ സർജറി വിഭാഗങ്ങളിൽ പരിചയ സമ്പന്നരായ രണ്ട് ഡോക്ടർമാരും അപ്പോളോ ആശുപത്രിയിൽ പുതുതായി ചേർന്നിട്ടുണ്ട്.
അമിതവണ്ണം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉയർത്തുന്ന ഇക്കാലത്ത് മെറ്റബോളിക്, ഡയബറ്റിക് ശസ്ത്രക്രിയകൾ പലർക്കും ജീവിതത്തിലേക്ക് തിരിച്ചെത്താൻ വഴിയൊരുക്കിയിട്ടുണ്ടെന്ന് അപ്പോളോ ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നെട്ടല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ആരോഗ്യ പരിപാലന രംഗത്ത് പ്രധാന്യമേറെയാണ്. ഇൗ സാധ്യതകൾ മുൻനിർത്തിയാണ് ഇൗ രണ്ട് മേഖലകളിലെയും ശസ്ത്രക്രിയകൾക്കായുള്ള നൂതന അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരെയും ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് അപ്പോളോ ഹോസ്പിറ്റൽ മസ്കത്ത് ഗ്രൂപ് ചീഫ് ഒാപറേറ്റിങ് ഒാഫിസർ ദേബ്രാജ് സന്യാൽ പറഞ്ഞു.
ഏഷ്യയിലെതന്നെ ഏറ്റവും മികച്ച മെറ്റബോളിക് സർജൻ ആയ ഡോ. രാമൻ ഗോയൽ, ജർമനിയിലെ മുൻനിര സ്പൈൻ സർജനായ ജോഹന്നാസ് ക്ലെമൻസ് റൊഹേർസൻ എന്നിവരുടെ സേവനമാണ് അപ്പോളോയിൽ ലഭ്യമാക്കുക. ശസ്ത്രക്രിയക്കുശേഷവും കൃത്യമായ ഇടവേളകളിൽ രോഗിയുടെ അവസ്ഥ കൃത്യമായി വിശകലനം ചെയ്യുമെന്നും അപ്പോളോ ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.