മസ്കത്ത്: ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിൽ നടക്കുന്ന അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ 43ാമത് സമ്മേളനത്തിൽ ഒമാൻ പങ്കെടുത്തു.
ഗസ്സ മുനമ്പിലെ 350,000ത്തിലധികം കുടുംബങ്ങളെ പിന്തുണക്കുതിനും സഹായിക്കുന്നതിനുമായി ആറു മാസത്തേക്ക് അസാധാരണമായെരു താൽക്കാലിക ഫണ്ട് തുടങ്ങുന്നതിനും യോഗം അംഗീകാരം നൽകി.
സാമൂഹിക വികസന മന്ത്രി ലൈല ബിൻത് അഹമ്മദ് അൽ നജ്ജാറിന്റെ നേതൃത്വത്തിലായിരുന്നു ഒമാൻ പ്രതിനിധി സംഘം പങ്കെടുത്തത്. അംഗരാജ്യങ്ങൾക്കിടയിൽ അനുഭവങ്ങളും അറിവുകളും കൈമാറ്റം ചെയ്യുന്നതിനുള്ള ദേശീയ തന്ത്രങ്ങളും ദാരിദ്ര്യ നിർമാർജന നയങ്ങൾക്കായുള്ള പദ്ധതികളും അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയേറ്റിന് നൽകുന്നത് തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.