ഗസ്സയിലെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗൺസിൽ
text_fieldsമസ്കത്ത്: ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിൽ നടക്കുന്ന അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ 43ാമത് സമ്മേളനത്തിൽ ഒമാൻ പങ്കെടുത്തു.
ഗസ്സ മുനമ്പിലെ 350,000ത്തിലധികം കുടുംബങ്ങളെ പിന്തുണക്കുതിനും സഹായിക്കുന്നതിനുമായി ആറു മാസത്തേക്ക് അസാധാരണമായെരു താൽക്കാലിക ഫണ്ട് തുടങ്ങുന്നതിനും യോഗം അംഗീകാരം നൽകി.
സാമൂഹിക വികസന മന്ത്രി ലൈല ബിൻത് അഹമ്മദ് അൽ നജ്ജാറിന്റെ നേതൃത്വത്തിലായിരുന്നു ഒമാൻ പ്രതിനിധി സംഘം പങ്കെടുത്തത്. അംഗരാജ്യങ്ങൾക്കിടയിൽ അനുഭവങ്ങളും അറിവുകളും കൈമാറ്റം ചെയ്യുന്നതിനുള്ള ദേശീയ തന്ത്രങ്ങളും ദാരിദ്ര്യ നിർമാർജന നയങ്ങൾക്കായുള്ള പദ്ധതികളും അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയേറ്റിന് നൽകുന്നത് തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.