മസ്കത്ത്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിലുള്ള നാർകോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്മെന്റാണ് ഏഷ്യൻ വംശജരായ പ്രതികളെ പിടികൂടുന്നത്. അന്താരാഷ്ട്ര സംഘത്തിന്റെ പങ്കാളിത്തത്തോടെയായിരുന്നു ഇവർ മയക്കുമരുന്ന് കടത്തിയിരുന്നത്.
54 കിലോയിലധികം ക്രിസ്റ്റൽ മയക്കുമരുന്നും 24 കിലോ കഞ്ചാവും പിടിച്ചെടുത്തു. പ്രതികളെ പിടികൂടിയ സ്ഥലത്തിന് സമീപത്തെ ബീച്ചുകൾ പരിശോധിക്കാൻ പൊലീസ് നായ്ക്കളെയും ഉപയോഗിച്ചിരുന്നു. പരിശോധനയിൽ മരങ്ങൾക്കിടയിൽ ഒളിപ്പിച്ച കഞ്ചാവും മയക്കുമരുന്നും കണ്ടെത്തുകയും ചെയ്തു. നിയമ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.