മസ്കത്ത്: ഒമാനിൽ പൂർത്തിയാവുന്ന 200 ബെഡ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയായ 'ആസ്റ്റർ റോയലി'ന്റെ പേരും ലോഗോയും ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങ് പ്രകാശനം ചെയ്തു. ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്റെ 35ാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച 'കെയർ ഈസ് ജസ്റ്റ് ആൻ ആസ്റ്റർ എവേ'പദ്ധതിയുടെ ഭാഗമായ രണ്ടു ചികിത്സ സേവനങ്ങൾക്കും ചടങ്ങിൽ തുടക്കമായി. ആസ്റ്റർ ദിൽസേ, ആസ്റ്റർ @ ഹോം എന്നിവയാണ് സേവനങ്ങൾ.
ഒമാനിൽ ജോലിചെയ്യുന്ന പ്രവാസികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങളെ അവരുടെ വീടുകളിൽ എത്തി ഹോസ്പിറ്റലിൽ ലഭ്യമായ എല്ലാ പരിചരണവും നൽകുന്ന പദ്ധതിയാണ് ആസ്റ്റർ ദിൽസേ. ഒമാനിലുള്ള കോവിഡോ മറ്റ് അസുഖങ്ങൾ കൊണ്ടോ യാത്ര ചെയ്യാൻ സാധിക്കാത്ത രോഗികളെ അവരുടെ വീടുകളിൽ എത്തി പരിചരിക്കുന്ന പദ്ധതിയാണ് ആസ്റ്റർ @ ഹോം. ഈ രണ്ടു സേവനങ്ങളുടെയും ആദ്യ രജിസ്ട്രേഷൻ അംബാസഡർ നിർവഹിച്ചു.
ചടങ്ങിൽ ചെയർമാൻ ആസാദ് മൂപ്പൻ ഓൺലൈനായി സംബന്ധിച്ചു. ആസ്റ്റർ ഗ്രൂപ് റീജനൽ ഡയറക്ടർ ഫർഹാൻ യാസീൻ, ആസ്റ്റർ ഒമാൻ മെഡിക്കൽ ഡയറക്ടർ ഡോ. ആഷിക് സൈനു, സി.ഇ.ഒ ഡോ. അഷന്തു പാണ്ഡെ, സി.ഒ.ഒ ഡോ. ഷിനൂപ് രാജ് എന്നിവരും സംബന്ധിച്ചു. വിവിധ സാമൂഹിക സാംസ്കാരിക കൂട്ടായ്മ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.