ഫർവാനിയ: രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഫർവാനിയ ബദർ അൽസമ മെഡിക്കൽ സ െൻററിൽ സ്പെഷാലിറ്റി ക്ലിനിക്കിൽ സൗജന്യമായി ഡോക്ടർ കൺസൽേട്ടഷൻ സൗകര്യമൊരു ക്കി. ‘സെലിബ്രേറ്റ് ഹെൽത്’ കാമ്പയിനിെൻറ ഭാഗമായി മാർച്ച് മുഴുവൻ ഒഫ്താൽമോളജി, ഒാർത്തോപീഡിക്, പീഡിയാട്രിക്, ഇ.എൻ.ടി, ഡെൻറൽ, ജനറൽ സർജറി, ഡെർമറ്റോളജി എന്നീ സ്പെഷാലിറ്റി ക്ലിനിക്കുകളിൽ സൗജന്യ കൺസൽേട്ടഷൻ ലഭ്യമാണ്.
ലാബ്, എക്സ്റേ, സ്കാനിങ് സേവനങ്ങൾക്ക് 30 ശതമാനം ഇളവുണ്ട്. സ്പെഷാലിറ്റി ഡോക്ടർമാർക്ക് സാധാരണ നിലയിൽ അധിക ഫീസ് നൽകേണ്ടി വരുന്ന സ്ഥാനത്താണ് സൗജന്യസേവനം ലഭിക്കുന്നതെന്നും എല്ലാവരും ഇൗ അവസരം പ്രയോജനപ്പെടുത്തണമെന്നും സി.ഇ.ഒ ഡോ. ശരത്ചന്ദ്രൻ പറഞ്ഞു. 2017ൽ മാർച്ചിൽ കുറച്ച് ഡോക്ടർമാരും സജ്ജീകരണങ്ങളുമായി തുടങ്ങിയ ബദർ അൽസമയെ യൂറോളജി, ജനറൽ സർജറി, കോൾപോസ്കോപി, ചെസ്റ്റ് മെഡിസിൻ അടക്കമുള്ള സൂപ്പർ സ്പെഷാലിറ്റി ക്ലിനിക്കായി വളരാൻ നൽകിയ പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 24759250/70/80, 60689323 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.