മസ്കത്ത്: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ബദ്ർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രാലയം നഴ്സിങ് കാര്യ ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ ഖദൂരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഒമാനിൽ പ്രവർത്തിക്കുന്ന ഇരുപതിനായിരത്തോളം വരുന്ന നഴ്സുമാരോട് അദ്ദേഹം നന്ദിയും കടപ്പാടും അറിയിച്ചു. രാജ്യത്തെ കോവിഡിനെതിരായ പോരാട്ടത്തിൽ ബദ്ർ അൽ സമായുടെ സഹകരണം എടുത്തുപറഞ്ഞ അദ്ദേഹം നഴ്സിങ് മേഖലയിൽ കൂടുതൽ വികാസത്തിന് നിക്ഷേപമുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു.
ആരോഗ്യ മേഖലയിൽ ശരിയായ തീരുമാനങ്ങളുണ്ടാകുന്നതിന് നഴ്സുമാർക്ക് നേതൃപരമായ പങ്കുവഹിക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂടിച്ചേർത്തു. നഴ്സുമാർക്ക് നമ്മുടെ നന്ദിയറിയിക്കാൻ ഏറ്റവും യോജിച്ച സന്ദർഭമാണിതെന്ന് ചടങ്ങിൽ സംസാരിച്ച റോയൽ ആശുപത്രി നഴ്സിങ് വിഭാഗം ഡയറക്ടർ ജനറൽ നസ്റ അൽ ഹാഷ്മി പറഞ്ഞു.
ബദ്ർ അൽ സമാ എം.ഡി അബ്ദുൽ ലത്തീഫ്, ഡോ. പി.എ. മുഹമ്മദ്, മെഡിക്കൽ ഡയറക്ടർ ഡോ. ബെന്നി പനക്കൽ, സി.ഇ.ഒ സമീർ പി.ടി, സി.എം.ഒ കെ.ഒ. ദേവസ്സി എന്നിവർ സംസാരിച്ചു. ആസിഫ് ഷാ ചടങ്ങ് നിയന്ത്രിച്ചു. സി.ഒ.ഒ ജേക്കബ് ഉമ്മൻ നന്ദി പറഞ്ഞു. ബദ്റ അൽ സമാ മാനേജിങ് ഡയറക്ടർമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ നഴ്സുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.