വയനാട് ദുരന്തം: പീപ്ൾസ് ഫൗണ്ടേഷനുമായി കൈകോർത്ത് നൂർ ഗസൽ ജീവനക്കാർ

മസ്‌കത്ത്: വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള സഹായ ഹസ്തവുമായി ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപ്പന്ന വിതരണ കമ്പനിയായ നൂർ ഗസൽ. ജീവനക്കാർ ചേർന്ന് സമാഹരിച്ച 10.5 ലക്ഷം രൂപയുടെ ചെക്ക് ദുരന്തത്തിനിരയായ ഒരു കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ ഉപയോഗപ്പെടുത്തും.

പീപ്ൾസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് വീട് നിർമാണ പദ്ധതി നടപ്പാക്കുക. 700 സ്ക്വയർ ഫീറ്റുള്ള വീടാണ് നിർമിക്കുക. നൂർ ഗസൽ സുവൈഖ് ഓഫിസിൽ നടന്ന ചടങ്ങിൽ ജീവനക്കാരുടെ പ്രതിനിധികളായ പി.എച്ച്. അഹമദ് അൻസാരി, പി.കെ. അഫ്‌സൽ, എം. സതീഷ് എന്നിവരിൽനിന്ന് പീപ്ൾസ് ഫൗണ്ടേഷന് വേണ്ടി ഷക്കീൽ ഹസ്സൻ തുക സ്വീകരിച്ചു. നൂർ ഗസൽ ഗ്രൂപ് സ്ഥാപനങ്ങളായ ഫൈൻ ഫുഡ്സ്, നൂർ അൽ കദറ യുനൈറ്റഡ് എൽ.എൽ.സി , നൂർ ഗസൽ ഖത്തർ & ഒമാൻ, എച്ച്.എസ് ഇന്റർനാഷനൽ ഖത്തർ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ ചേർന്നാണ് പദ്ധതിയിലേക്ക് തുക സമാഹരിച്ചത്.

Tags:    
News Summary - wayanad landslide noor gazal help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.