മനാമ: മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഖത്തറിലും ബഹ്റൈനിലുമായി വേരുകളുള്ള കുടുംബങ്ങളുടെ ആശയവിനിമയം സാധ്യമാക്കാനായി ഹോട്ട്ലൈൻ സ്ഥാപിക്കാൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ ഉത്തരവിട്ടു. ബഹ്റൈൻ^ഖത്തരി കുടുംബങ്ങളുടെ ദുരിതം മനസിലാക്കിയാണ് ഇൗ നടപടി. ഇതേ തുടർന്ന് ആഭ്യന്തര മന്ത്രാലയം 17399821എന്ന ഹോട്ട്ലൈൻ നമ്പർ പ്രവർത്തനം തുടങ്ങി. സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളും സമാന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതോടെ, ഇൗ രാജ്യങ്ങളിൽ പരസ്പരം വിവാഹം ചെയ്ത് കുടുംബമായി കഴിയുന്നവർ അകലേണ്ടി വരുമെന്ന ആശങ്കനീങ്ങുകയാണ്.
തങ്ങളുടെ പൗരന്മാരുമായി അടുത്ത ബന്ധമുള്ള ഖത്തരികളെ വിമാനത്താവളത്തിലോ അതിർത്തികളിലോ തടയരുതെന്നും സൗദിയും യു.എ.ഇയും നിർദേശം നൽകിയിട്ടുണ്ട്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഈദ് എന്നിവരാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. ഉപരോധത്തെ തുടർന്ന് ഇൗ മൂന്ന് രാജ്യങ്ങളും തങ്ങളുടെ രാജ്യത്തുള്ള ഖത്തരി പൗരൻമാരോട് രണ്ടാഴ്ചക്കുള്ളിൽ മടങ്ങിപ്പോകാനും അതേസമയം ഖത്തറിലുള്ള തങ്ങളുടെ പൗരൻമാരോട് രണ്ടാഴ്ചക്കുള്ളിൽ തിരിച്ചുവരാനും നിർദേശിച്ചിരുന്നു. ഇത് ജനങ്ങൾക്ക് വലിയ പ്രയാസമുണ്ടാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഖത്തറിൽ നിന്നുള്ള പൗരൻമാരും ഇൗ രാജ്യക്കാരുമായി വിവാഹ ബന്ധമുള്ളത് 6,474 കുടുംബങ്ങൾക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.