സീബ് വിലായത്തിലെ തൈമൂര്‍ മസ്ജിദിൽ നടന്ന ​​പെരുന്നാള്‍ നമസ്​കാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ്

ആത്മസമർപ്പണ നിറവിൽ ബലിപെരുന്നാളാഘോഷം

മ​സ്ക​ത്ത്​: ആ​ത്​​മ​സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും ത്യാ​ഗ​സ്​​മ​ര​ണ​യു​ടെ​യും പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്ന്​ വി​ശ്വാ​സി​സ​മൂ​ഹം ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. പു​ല​ർ​ച്ച​ത​​ന്നെ മ​സ്​​ജി​ദു​ക​ളി​ലേ​ക്ക്​ ഒ​ഴു​കി​യ ജ​ന​ങ്ങ​ൾ ത​ക്​​ബീ​ർ ധ്വ​നി​ക​ളാ​ൽ ഭ​ക്​​തി​സാ​ന്ദ്ര​മാ​ക്കി. ഇ​ബ്രാ​ഹിം ന​ബി​യു​ടെ​യും ഹാ​ജ​റ ബീ​വി​യു​ടെ​യും മ​ക​ൻ ഇ​സ്മാ​ഈ​ലി​ന്‍റെ​യും ആ​ത്​​മ​സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ പാ​ഠ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​ൻ വി​ശ്വാ​സി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന്​ ഇ​മാ​മു​മാ​ർ പെ​രു​ന്നാ​ൾ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ക​ന​ത്ത ചൂ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ പെ​രു​ന്നാ​ളാ​ഘോ​ഷ​ങ്ങ​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ അ​തി​രാ​വി​ലെ​യാ​യി​രു​ന്നു പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ങ്ങ​ളും ഈ​ദു​ഗാ​ഹു​ക​ളും ന​ട​ന്ന​ത്.

ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി സ്‌​നേ​ഹ​ബ​ന്ധം പു​തു​ക്കി​യും ബ​ലി​ക​ര്‍മം നി​ര്‍വ​ഹി​ച്ചും ബ​ലി​പെ​രു​ന്നാ​ൾ ജ​നം ആ​ഘോ​ഷ​പൂ​ര്‍വം കൊ​ണ്ടാ​ടി. സ്വ​ദേ​ശി​ക​ളു​ടെ പ​ര​മ്പ​രാ​ഗ​ത ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ അ​ര​ങ്ങേ​റി.ഉ​ച്ച​ക്ക്​ ശേ​ഷം മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ ബ​ന്ധു​വീ​ട്ടി​ലും മ​റ്റും സ​ന്ദ​ർ​ശി​ച്ചു. ഹോ​ട്ട​ലു​ക​ളി​ലും ന​ല്ല​തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ പ​ല​ ഹോ​ട്ട​ലു​ക​ളും പ്ര​​ത്യേ​ക ഓ​ഫ​ർ ഒ​രു​ക്കി​യ​ത്​ ബാ​ച്ചി​ലേ​ഴ്​​സി​ന്​ അ​നു​ഗ്ര​ഹ​മാ​യി.

പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ജ​ന​ങ്ങ​ൾ സ​ലാ​ല​യ​ട​ക്ക​മു​ള്ള പ്ര​ധാ​ന ടൂ​റി​സ്റ്റ്​ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ഉ​ച്ച​യോ​ടെ​ത​ന്നെ ഒ​ഴു​കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. സ്വ​ദേ​ശി​ക​ളോ​ടൊ​പ്പം വി​ദേ​ശി​ക​ളും എ​ത്തി​യ​തോ​ടെ റോ​ഡു​ക​ളി​ൽ പ​ല​യി​ട​ത്തും ഗ​താ​ഗ​ത ത​ട​സ്സ​വും നേ​രി​ട്ടു. ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ സം​ഘം വേ​ണ്ട ക്ര​മീ​ക​ര​ണ

മ​സ്ജി​ദ് ഉ​മ​ർ റ​വാ​സി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ൽ അ​ബ്‌​ദു​ല്‍ അ​സീ​സ് വ​യ​നാ​ട് ഈ​ദ്​ സ​ന്ദേ​ശം ന​ൽ​കു​ന്നു

​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. മു​വാ​സ​ലാ​ത്ത്​ പ​തി​വു​പോ​ലെ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്​ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി.സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റി​ലെ സീ​ബ് വി​ലാ​യ​ത്തി​ലെ തൈ​മൂ​ര്‍ മ​സ്ജി​ദി​ലാ​ണ്​​ പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​ര​ത്തി​ല്‍ ​പ​ങ്കെ​ടു​ത്ത​ത്. ആ​ശം​സ​ക​ൾ​ക്ക്​ ന​ന്ദി അ​റി​യി​ച്ച സു​ൽ​ത്താ​ൻ അ​വ​ർ​ക്ക്​ തി​രി​ച്ചും ആ​ശം​സ​ക​ൾ കൈ​മാ​റി.സു​ല്‍ത്താ​ന്റെ സാ​യു​ധ​സേ​ന​യു​ടെ ക​മാ​ന്‍ഡ​ര്‍മാ​ര്‍, റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്, മ​റ്റ് സു​ര​ക്ഷാ ഏ​ജ​ന്‍സി​ക​ള്‍, ഒ​മാ​നി​ലെ ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ര്‍മാ​ര്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ര്‍ ഇ​വി​​ടെ പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

മ​സ്ക​ത്ത് /സ​ലാ​ല: ​മ​സ്ക​ത്ത്, സ​ലാ​ല, സൂ​ർ, ഇ​ബ്രി തു​ട​ങ്ങി രാ​ജ്യ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​സ്​​ജി​ദു​ക​ളി​ൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ങ്ങ​ൾ ന​ട​ന്നു. ഇ​ബ്രാ​ഹീം ന​ബി​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് എ​ല്ലാ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും അ​ല്ലാ​ഹു​വി​ൽ സ​മ​ർ​പ്പി​ക്കാ​ൻ ഖ​തീ​ബു​മാ​ർ ഉ​ണ​ർ​ത്തി.ബ​ന്ധ​ങ്ങ​ൾ വി​ള​ക്കി​ച്ചേ​ർ​ക്കാ​നും സൗ​ഹൃ​ദ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കാ​നും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും ഖ​തീ​ബു​മാ​ർ പ​റ​ഞ്ഞു.

റൂ​വി മ​ച്ചി മാ​ർ​ക്ക​റ്റ് മ​സ്​​ജി​ദി​ൽ ത്വാ​ഹാ ദാ​രി​മി​യും മ​ത്ര താ​ലി​ബ്‌ മ​സ്ജി​ദി​ൽ സ​ക്കീ​ർ ഫൈ​സി​യും നേ​തൃ​ത്വം ന​ൽ​കി. ഐ.​എം.​ഐ സ​ലാ​ല മ​സ്ജി​ദ് ഉ​മ​ർ റ​വാ​സി​ൽ ഒ​രു​ക്കി​യ ഈ​ദ് ന​മ​സ്കാ​ര​ത്തി​ന്​ അ​ബ്‌​ദു​ല്‍ അ​സീ​സ് വ​യ​നാ​ട് നേ​തൃ​ത്വം ന​ൽ​കി. അ​ല്ലാ​ഹു​വി​ന്റെ വ​ര്‍ണം സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ര്‍‌​ത്തി.

ബൗ​ഷ​ർ സു​ന്നി സെ​ന്റ​റി​ന് കീ​ഴി​ൽ മ​സ്ജി​ദു​റ​ഹ്മ​യി​ൽ ന​ട​ന്നബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ച്ച​ട​ങ്ങി​ൽ മ​ദ്​​റ​സ​തു​റ​ഹ്മ പ്രി​ൻ​സി​പ്പ​ൽ ആ​ശി​ഖു​ൽ ഹാ​ദി വാ​ഫി ഈ​ദ് സ​ന്ദേ​ശം ന​ൽ​കു​ന്നു

സു​ന്നി സെ​ന്റ​ർ മ​സ്ജി​ദ് ഹി​ബ്റി​ൽ സം​ഘ​ടി​പ്പി​ച്ച പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് അ​ബ്‌​ദു​ല്ല അ​ന്‍‌​വ​രി​യും മ​സ്ജി​ദ് ബാ ​അ​ല​വി​യി​ൽ ഐ.​സി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് സി​ക്ക​ന്ത​ര്‍ ബാ​ദു​ഷ സ​ഖാ​ഫി​യും ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ ഇ​ത്തി​ഹാ​ദ് ക്ല​ബ് ഗ്രൗ​ണ്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച ഈ​ദ്ഗാ​ഹി​ന്‌ എ​ൻ.​എം. മു​ഹ​മ്മ​ദ​ലി​യും നേ​തൃ​ത്വം ന​ൽ​കി. ഇ​ത​ര ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി മ​ല​യാ​ളി​ക​ളും ഈ​ദാ​ഘോ​ഷി​ക്കാ​ന്‍ ഇ​വി​ടെ എ​ത്തി​യി​ട്ടു​ണ്ട്.

മ​ബേ​ല ഇ​ന്ത്യ​ൻ സ്കൂ​ളി​ന് സ​മീ​പ​മു​ള്ള മ​സ്ജി​ദു​ൽ ഹ​യ​യി​ൽ മു​ഹ​മ്മ​ദ്‌ ഉ​വൈ​സ് വ​ഹ​ബി എ​ന്നി​വ​ർ ന​മ​സ്കാ​ര​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി.ബൗ​ഷ​ർ സു​ന്നി സെൻറ​റി​ന് കീ​ഴി​ൽ മ​സ്ജി​ദു റ​ഹ്മ​യി​ൽ ന​ട​ന്ന ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന്​ മ​ദ്​​റ​സ​തു​റ​ഹ്മ പ്രി​ൻ​സി​പ്പ​ൽ ആ​ശി​ഖു​ൽ ഹാ​ദി വാ​ഫി നേ​തൃ​ത്വം ന​ൽ​കി. ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.സ​ദ​സ്സി​ന് മോ​യി​ൻ ഫൈ​സി ആ​ശം​സ ന​ൽ​കി.

Tags:    
News Summary - bakrid celebration full of self-sacrifice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.