മസ്കത്ത്: ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) വടക്കൻ ബാത്തിന ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ നിരോധിത സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി. ബ്യൂട്ടൈൽഫെനൈൽ മെഥൈൽപ്രോപിയോണൽ അടങ്ങിയ 3,69,000ലധികം സാധനങ്ങളാണ് സി.പി.എ പിടിച്ചെടുത്തത്. മാർക്കറ്റ് റെഗുലേഷൻ ആൻഡ് കൺട്രോൾ ഡിപ്പാർട്മെന്റ് പ്രതിനിധാനം ചെയ്യുന്ന ബർകയിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് കടകളിലും മാർക്കറ്റുകളിലും വിതരണ കമ്പനികളിലും സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്ന കടകളിലും ഫീൽഡ് സന്ദർശനം നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഉൽപന്നങ്ങൾ പിടികൂടുന്നത്. ബ്യൂട്ടൈൽഫെനൈൽ മെഥൈൽപ്രോപിയോണൽ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കളുടെയും വ്യക്തിഗത പരിചരണ ഉൽപന്നങ്ങളുടെയും വിൽപന അധികൃതർ നേരത്തെ നിരോധിച്ചിരുന്നു. ഇത് ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.