3.69 ലക്ഷം നിരോധിത സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി
text_fieldsമസ്കത്ത്: ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) വടക്കൻ ബാത്തിന ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ നിരോധിത സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി. ബ്യൂട്ടൈൽഫെനൈൽ മെഥൈൽപ്രോപിയോണൽ അടങ്ങിയ 3,69,000ലധികം സാധനങ്ങളാണ് സി.പി.എ പിടിച്ചെടുത്തത്. മാർക്കറ്റ് റെഗുലേഷൻ ആൻഡ് കൺട്രോൾ ഡിപ്പാർട്മെന്റ് പ്രതിനിധാനം ചെയ്യുന്ന ബർകയിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് കടകളിലും മാർക്കറ്റുകളിലും വിതരണ കമ്പനികളിലും സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്ന കടകളിലും ഫീൽഡ് സന്ദർശനം നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഉൽപന്നങ്ങൾ പിടികൂടുന്നത്. ബ്യൂട്ടൈൽഫെനൈൽ മെഥൈൽപ്രോപിയോണൽ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കളുടെയും വ്യക്തിഗത പരിചരണ ഉൽപന്നങ്ങളുടെയും വിൽപന അധികൃതർ നേരത്തെ നിരോധിച്ചിരുന്നു. ഇത് ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.