ബർക്ക-നഖൽ ഇരട്ടപ്പാത

ബർക്ക-നഖൽ ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നു 

മസ്​കത്ത്​: ബർക്ക-നഖൽ ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു. ബർക്ക വ്യവസായ മേഖലയിലെ റൗണ്ട്​ എബൗട്ട്​ മുതൽ വാദി മിസ്​തൽ റൗണ്ട്​ എബൗട്ട്​ വരെയുള്ള റോഡി​െൻറ ദൈർഘ്യം 38 കിലോമീറ്ററാണ്​. അൽ മസലമാത്ത്​ മേഖലയിൽ നിന്ന്​ തുടങ്ങി നഖലിലെ അൽ സാദിയ മേഖല വരെയുള്ള അവസാനഘട്ട ജോലികൾ പൂർത്തീകരിച്ചശേഷമാണ്​ റോഡ്​ ഗതാഗതത്തിനായി തുറന്നത്​.

ഏഴ്​ ഇൻറർചേഞ്ചുകളും രണ്ട്​ വാദികൾക്ക്​ മുകളിലൂടെയുള്ള പാലങ്ങളും അഞ്ച്​ റൗണ്ട്​ എബൗട്ടുകളും റോഡിലുണ്ട്​. ഇതോടൊപ്പം വാഹനങ്ങൾക്കായി ഒരു അണ്ടർ പാസ്​, കാൽ നടക്കാർക്കായി ആറ്​ ഭൂഗർഭ ടണലുകൾ, കാൽ നടക്കാർക്ക്​ ഒരു ഒാവർ പാസ്​, 27 കിലോമീറ്റർ സർവിസ്​ എന്നിവയും ഇതി​െൻറ ഭാഗമാണ്​. ഒരു വശത്തേക്ക്​ 3.75 മീറ്റർ നീളമുള്ള രണ്ട്​ ലൈനുകളാണ്​ ഉള്ളത്​. പുറത്തേക്കുള്ള റോഡ്​ ഷോൾഡറുകൾക്ക്​ 2.5 മീറ്ററും ഇ​േൻറണൽ റോഡ്​ ഷോൾഡറുകൾക്ക്​ 1.2 മീറ്ററുമാണ്​ വീതി. പ്രൊട്ടക്​ടിവ്​ ബാരിയറുകളടക്കം സുരക്ഷ മാനദണ്ഡങ്ങളോടെയാണ്​ റോഡി​െൻറ നിർമാണം. ബർക്ക, വാദി അൽ മആവീൽ, നഖൽ, അൽ അവാബി വിലായത്തുകൾക്കിടയിലുള്ള ഗതാഗതം സുഗമമാക്കാൻ സഹായിക്കുന്നതാണ്​ പുതിയ റോഡ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT