ബർക്ക-നഖൽ ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നു
text_fieldsമസ്കത്ത്: ബർക്ക-നഖൽ ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു. ബർക്ക വ്യവസായ മേഖലയിലെ റൗണ്ട് എബൗട്ട് മുതൽ വാദി മിസ്തൽ റൗണ്ട് എബൗട്ട് വരെയുള്ള റോഡിെൻറ ദൈർഘ്യം 38 കിലോമീറ്ററാണ്. അൽ മസലമാത്ത് മേഖലയിൽ നിന്ന് തുടങ്ങി നഖലിലെ അൽ സാദിയ മേഖല വരെയുള്ള അവസാനഘട്ട ജോലികൾ പൂർത്തീകരിച്ചശേഷമാണ് റോഡ് ഗതാഗതത്തിനായി തുറന്നത്.
ഏഴ് ഇൻറർചേഞ്ചുകളും രണ്ട് വാദികൾക്ക് മുകളിലൂടെയുള്ള പാലങ്ങളും അഞ്ച് റൗണ്ട് എബൗട്ടുകളും റോഡിലുണ്ട്. ഇതോടൊപ്പം വാഹനങ്ങൾക്കായി ഒരു അണ്ടർ പാസ്, കാൽ നടക്കാർക്കായി ആറ് ഭൂഗർഭ ടണലുകൾ, കാൽ നടക്കാർക്ക് ഒരു ഒാവർ പാസ്, 27 കിലോമീറ്റർ സർവിസ് എന്നിവയും ഇതിെൻറ ഭാഗമാണ്. ഒരു വശത്തേക്ക് 3.75 മീറ്റർ നീളമുള്ള രണ്ട് ലൈനുകളാണ് ഉള്ളത്. പുറത്തേക്കുള്ള റോഡ് ഷോൾഡറുകൾക്ക് 2.5 മീറ്ററും ഇേൻറണൽ റോഡ് ഷോൾഡറുകൾക്ക് 1.2 മീറ്ററുമാണ് വീതി. പ്രൊട്ടക്ടിവ് ബാരിയറുകളടക്കം സുരക്ഷ മാനദണ്ഡങ്ങളോടെയാണ് റോഡിെൻറ നിർമാണം. ബർക്ക, വാദി അൽ മആവീൽ, നഖൽ, അൽ അവാബി വിലായത്തുകൾക്കിടയിലുള്ള ഗതാഗതം സുഗമമാക്കാൻ സഹായിക്കുന്നതാണ് പുതിയ റോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.