മസ്കത്ത്: രാജ്യത്തെ സൽമ പീഠഭൂമിയിലെ സെവൻത് ഹോൾ ഗുഹയിൽ ഏറ്റവും വലിയ പതാക ഉയർത്തി കുവൈത്ത് ഗിന്നസ് വേൾഡ് റെക്കോഡ് സ്ഥാപിച്ചു. 2773 ചതുരശ്രമീറ്റർ വിസ്തീർണമുള്ളതാണ് പതാക. 16 അംഗ സംഘം ആറ് മാസമെടുത്താണ് പതാക രൂപപ്പെടുത്തിയത്. കുവൈത്തിന്റെയും ദേശീയ ദിനങ്ങളുടെയും പേര് അനശ്വരമാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് പുതിയ ലോക റെക്കോഡിന് ശ്രമംനടത്തിയതെന്ന് കെ ഫ്ലാഗ് ടീം മേധാവി ഫുആദ് ഖബസാർഡ് പറഞ്ഞു.
കുവൈത്തിലെയും ഒമാനിലേയും ജനങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെയും സാഹോദര്യബന്ധത്തിന്റെയും പ്രകടനമായാണ് പതാക ഗുഹക്കുള്ളിൽ ഒരുക്കിയതെന്നും കബസാർദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.