മസ്കത്ത്: മുസന്ന സമ്മർ ഫോറം പ്രവർത്തനങ്ങളുടെ ഭാഗമായി മുസന്ന വിലായത്തിൽ കുട്ടികളുടെയും യുവജനങ്ങളുടെയും പുസ്തകങ്ങളുടെ പ്രദർശനം ആരംഭിച്ചു. കുട്ടികളിൽ വായനതാൽപര്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
റൈറ്റേഴ്സ് കമ്മിറ്റി സൗത്ത് അൽ ബത്തിനയിൽ സംഘടിപ്പിച്ച പ്രദർശനത്തിന്റെ ഉദ്ഘാടനം മുസന്നയുടെ ഡെപ്യൂട്ടി വാലി എൻജിനീയർ ഹിലാൽ ബിൻ സഈദ് അൽ ഷുവൈലിയുടെ കാർമികത്വത്തിൽ നടന്നു. കുട്ടികളുടെയും യുവജനങ്ങളുടെയും സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും മറ്റും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.