മസ്കത്ത്: കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് വിവിധ ഗവർണറേറ്റുകളിൽ സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നത് ഊർജിതമായി തുടരുന്നു. പഴയ മസ്കത്ത് വിമാനത്താവളം കെട്ടിടത്തിലെ വാക്സിനേഷൻ ക്യാമ്പ് വ്യാഴാഴ്ച പുനരാരംഭിച്ചു. ജനുവരി ഒമ്പതു മുതൽ 13വരെ വിദേശികൾക്കായി ഇവിടെനിന്ന് വാക്സിൻ നൽകും. മുൻകൂട്ടി ബുക്ക് ചെയ്യണം. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ തറാസൂദ് ആപ്പിലൂടെയോ രജിസ്റ്റർ ചെയ്യാം.
വടക്കൻ ബാത്തിനയിൽ വിദേശികൾക്ക് സൗജന്യ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. ജനുവരി എട്ടുമുതൽ 13വരെ സുഹാറിലെ റീഹാബിലിറ്റേഷൻ സെന്ററിലാണ് വാക്സിനേഷൻ ക്യാമ്പ്. രാവിലെ എട്ടുമുതൽ ഉച്ചക്ക് 1.30വരെയാണ് സമയം. 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ സ്വീകരിക്കാം. രണ്ട് ഡോസെടുത്ത് ചുരുങ്ങിയത് മൂന്നുമാസമെങ്കിലും കഴിഞ്ഞവർക്കാണ് മൂന്നാം ഡോസെടുക്കാനാവുക.
ബുറൈമി ഗവൺമെന്റ് ഹോസ്പിറ്റലിന് സമീപമുള്ള സി.ഡി.സിയിൽ വിദേശികൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ നടന്ന ക്യാമ്പുകളിൽ നല്ല തിരക്കാണ്അനുഭവപ്പെട്ടത്. തെക്കൻ ബാത്തിനയിൽ ജനുവരി ആറുവരെ റുസ്താഖ് വിലായത്തിൽ നടന്ന വാക്സിൻ ക്യാമ്പിൽ നിരവധിപേർ കുത്തിവെപ്പെടുത്തു. വരും ദിവസങ്ങളിൽ വിദേശികൾക്കായി ബൂസ്റ്റർ ഡോസ് കൂടുതൽ സ്ഥലങ്ങളിൽ ലഭ്യമാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.