മസ്കത്ത്: ഒമാന്റെ വികസനക്കുതിപ്പിന് കരുത്ത് പകരുന്നതാണ് പ്രിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അംഗീകാരം നല്കിയ 2024 വാര്‍ഷിക ബജറ്റെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ബദര്‍ അല്‍ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍ എം. ഡി. യുമായ അബ്ദുല്‍ ലത്വീഫ് ഉപ്പള അഭിപ്രായപ്പെട്ടു.
വ്യത്യസ്ത മേഖലകളില്‍ ഒമാന്‍ സാധ്യമാക്കുന്ന മുന്നേറ്റങ്ങളില്‍ പൗരന്മാരെയും പങ്കാളികളാക്കുന്നതിനും സംരംഭകരെയും നിക്ഷേപകരെയും ആകര്‍ഷിക്കുന്നതിനും വ്യത്യസ്ത പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടനക്കും വിഷൻ 2040 നു അനുസൃതമായ പുരോഗതി കൈവരിക്കുന്നതിനും, അതിവേഗ വളര്‍ച്ച നേടാനും ഇത് സഹായിക്കും.
ഇതുവഴി നിരവധി തൊഴില്ലവസരങ്ങള് സൃഷ്ടിക്കപ്പെടുകയും സ്വദേശികള്‍ ഇതിന്റെ ഗുണഭോക്താക്കളാവുകയും ചെയ്യുമെന്നും അബ്ദുൽ ലത്വീഫ് പറഞ്ഞു.
ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും സാമ്പത്തിക വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വ്യാപകമാക്കാനും ബജറ്റ് മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. പൗരന്മാര്ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയുടെയും സാമൂഹിക സുരക്ഷയുടെയും തോത് മെച്ചപ്പെടുത്തുന്നത് അഭിനന്ദനാർഹമാണ്.
വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം പോലുള്ള അടിസ്ഥാന സേവനങ്ങളില്‍ ചെലവഴിക്കുന്നതിന്റെ തോത് നിലനിര്‍ത്തുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു. പത്താം പഞ്ചവത്സര പദ്ധതിക്കുള്ള നീക്കിവെപ്പ് എട്ട് ശതകോടി റിയാലായി വര്‍ധിപ്പിച്ചത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.