മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മസ്കത്ത്-സുഹാർ റൂട്ടിൽ അൽഹെയ്ലിലാണ് സംഭവം. ആർക്കും പരിക്കില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിരക്ഷാസേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. കാർ പൂർണമായും കത്തിനശിച്ചു. അപകടത്തെ തുടർന്ന് അൽപനേരം ഗതാഗത തടസ്സം നേരിട്ടു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ ഇടക്ക് പരിശോധിക്കണമെന്നും അഗ്നിശമന ഉപകരണം കാറിനുള്ളിൽ കരുതണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.