നാട്ടിലേക്ക്​ മടങ്ങുന്നവർ മറക്കണ്ട കാർഗോ ടി.ആർ സൗകര്യം എന്ന അവകാശം

മസ്​കത്ത്​: വർഷങ്ങൾ വിദേശത്ത്​ ജോലി ചെയ്​ത ശേഷം പ്രവാസം അവസാനിപ്പിച്ച്​ മടങ്ങുന്നയാളാണോ നിങ്ങൾ? ടി.ആർ അഥവാ ട്രാൻസ്​ഫർ ഒാഫ്​ റസിഡൻസ്​ എന്ന പ്രവാസികൾക്ക്​ അവകാശപ്പെട്ട സൗകര്യം ഉപയോഗപ്പെടുത്താൻ ഒരിക്കലും നിങ്ങൾ മടിക്കരുത്​. വർഷങ്ങളായി ഇവിടെ  താമസിക്കുന്ന സ്ഥലങ്ങളിൽ ഉപയോഗിച്ചുവരുന്ന വില കൂടിയതും അല്ലാത്തതുമായ വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളും തിരികെ പോകുമ്പോൾ  നാട്ടിലേക്കു കൊണ്ടു പോകുവാൻ ലഭിക്കുന്ന കസ്​റ്റംസ്​ ആനുകൂല്ല്യമാണ്​ ട്രാൻസ്​ഫർ ഒാഫ്​ റെസിഡൻസിന്​ കീഴിൽ വരുക. എന്നാൽ ടി.ആർ അടക്കമുള്ള ആനുകൂല്ല്യങ്ങൾ ശരിയായ വിധം ഉപയോഗപ്പെടുത്താൻ അറിവുള്ളവരായിരിക്കില്ല പ്രവാസികൾ എന്നതാണ്​ വസ്​തുത. ഇത്തരത്തിൽ സാധനങ്ങൾ അയക്കുവാൻ പ്രയാസപെടുന്നവർക്കായി കാർഗോ രംഗത്ത് പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള എം.എം.ടി കാർഗോ സർവീസ് സദാ സേവന സന്നദ്ധമാണ്​. പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്നവർക്ക്​  കുറഞ്ഞ ചിലവിൽ കിട്ടേണ്ട  പരമാവധി  ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം സാധനങ്ങൾ ഉത്തരവാദിത്വത്തോടെ വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്യുന്നു. അയക്കുവാൻ കുറച്ചു സാധനങ്ങൾ മാത്രമുള്ളവർക്ക്​ കണ്ടെയ്നർ ഷെയറിങ്ങിലൂടെ മേൽപറഞ്ഞ ആനുകൂല്യങ്ങൾ ലഭ്യമാവുന്നതാണ്. ഒമാനിലും ദുബായിലും സൗദി അറേബ്യയിലും നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ള  എം.എം.ടി കാർഗോയുടെ ജീവനക്കാർ താമസസ്ഥലത്തെത്തി സാധനങ്ങൾ ശ്രദ്ധയോടെയും സുരക്ഷിതത്വത്തോടെയും പായ്ക്ക്  ചെയ്​തെടുത്താണ്​ വീടുകളിൽ എത്തിക്കുന്നത്​. കൂടുതൽ വിശദാംശങ്ങൾക്ക്​ ഫോൺ: ഒമാൻ-94002341 , 97218831; ദുബൈ- 00971 5812 52700; സൗദി അറേബ്യ: 00966 5394 00246.
Tags:    
News Summary - cargo tr facility for expats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.