സുഹാർ: ഇന്ത്യൻ സ്കൂൾ മസ്കത്തിൽ നടന്ന അണ്ടർ-17 സി.ബി.എസ്.ഇ ടേബ്ൾ ടെന്നിസ് ക്ലസ്റ്റേഴ്സ് ടൂർണമെന്റിൽ മികച്ച വിജയവുമായി സുഹാർ ഇന്ത്യൻ സ്കൂൾ ഒമ്പതാംക്ലാസ് വിദ്യാർഥിനി സാറ സാബിൽ. ഒമാനിലുള്ള മുഴുവൻ ഇന്ത്യൻ സ്കൂളുകളിലെ കായികതാരങ്ങൾ പങ്കെടുത്ത മേളയിൽ തിളക്കമാർന്ന വിജയം നേടാൻ കഴിഞ്ഞതിന് അധ്യാപകരും സഹപാഠികളും സാറയെ അഭിനന്ദിച്ചു. ഇതിനുമുമ്പും നിരവധി ടൂർണമെന്റുകളിൽ വിജയം നേടിയിട്ടുണ്ട് ഈ 14കാരി.
സി.ബി.എസ്.ഇ ടേബ്ൾ ടെന്നിസ്: വിജയത്തിളക്കത്തിൽ സാറ സാബിൽഇന്ത്യയിൽ നടന്ന ദേശീയമത്സരങ്ങളിൽ ഒമാനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ഒമാനിൽ അരങ്ങേറാറുള്ള മിക്ക കായികവിനോദങ്ങളിലും സാറയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ബാസ്കറ്റ്ബാൾ, ടെന്നിസ് തുടങ്ങിയ കായിക ഇനങ്ങളിലും സാറ തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. സുഹാറിൽ സ്വകാര്യ ഡെന്റൽ ക്ലിനിക് നടത്തുന്ന മാഹി സ്വദേശിയായ ഡോ. അൻവർ സാബിലിന്റെയും കണ്ണൂർ സ്വദേശി ഡോ. ഫസ്മീൻ സാബിലിന്റെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.