മസ്കത്ത്: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി വ്യാപാരം തടഞ്ഞ സാഹചര്യത്തിൽ വ്യ ാപാര സമുച്ചയങ്ങളുടെയും കെട്ടിടങ്ങളുടെയും ഉടമകളോട് വാടക ഇളവ് നൽകുകയോ വാട ക വാങ്ങുന്നത് നീട്ടിവെക്കുകയോ ചെയ്യണമെന്ന് ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആവശ്യപ്പ െട്ടു.വായ്പ തിരിച്ചടവ് സംബന്ധിച്ച് സെൻട്രൽ ബാങ്ക് നൽകിയ നിർദേശങ്ങൾ വിവിധ ബാങ്കുകളും ഫിനാൻസ് സ്ഥാപനങ്ങളും പാലിക്കുകയും വേണം. ഇതനുസരിച്ച് കമ്പനികളുടെയും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വായ്പകളുടെ മാസാന്ത അടവുകൾക്ക് പലിശയില്ലാതെ ആറുമാസത്തെ കാലാവധി നൽകണം.നിലവിൽ വ്യാപാരസ്ഥാപനങ്ങൾ നാലു വിധത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ട്. വാടക, ജീവനക്കാരുടെ ശമ്പളം, ജോലി തുടരൽ, ബാങ്ക് വായ്പകൾ തിരിച്ചടക്കൽ എന്നിവയാണ് ഇവയെന്ന് ചേംബറിെൻറ സാമ്പത്തിക ഗവേഷണ വിഭാഗം തലവൻ അഹമ്മദ് അൽ ഹൂത്തി പറഞ്ഞു. നിലവിൽ ഇൗ മേഖലകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ ചർച്ചചെയ്തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ചില വിഭാഗങ്ങളെ നിലവിലെ ലോക്ഡൗണിൽനിന്ന് ഒഴിവാക്കാൻ അധികൃതരോട് ശിപാർശ ചെയ്തതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നിലവിലെ സാമ്പത്തികപ്രയാസത്തിൽനിന്ന് കരകയറ്റാനുള്ള നടപടികൾ സർക്കാറുമായി ചർച്ചചെയ്തുവരുകയാണ്. നിലവിൽ എറ്റവും വലിയ പ്രതിസന്ധി കമ്പനികളിലെ തൊഴിൽ മേഖലയെ രക്ഷിക്കുക എന്നതാണ്. തൊഴിലാളികൾക്ക് കോവിഡ് ഭീതി മൂലം ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അവർക്കെങ്ങനെ ജോലിക്കു പോകാൻ പറ്റുമെന്നതും സ്വദേശികളുടെയും വിദേശികളുടെയും ജോലി എങ്ങനെ സംരക്ഷിക്കാൻ കഴിയുമെന്നതും വലിയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ വാടകയും ശമ്പളവും നൽകി എങ്ങനെ ഇത്തരം സ്ഥാപനങ്ങളെ രക്ഷപ്പെടുത്താൻ കഴിയുമെന്നും ചിന്തിക്കുന്നുണ്ട്. കമ്പനികളെ സംരക്ഷിക്കുകയെന്നത് ഇൗ വർഷത്തെ വലിയ വെല്ലുവിളിയാണ്. നിലവിലെ അവസ്ഥയിൽനിന്ന് മോചനം േനടുക എളുപ്പമല്ലെങ്കിലും ഇതൊരു വലിയ വെല്ലുവിളിയല്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ അവസ്ഥയിൽ ഒപെക് എണ്ണ ഉൽപാദനം കുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതുവഴി ആവശ്യവും വിതരണവും സന്തുലിതമാവുമെന്നും അത് എണ്ണവില വർധിക്കാൻ കാരണമാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.ചേംബർ ഒാഫ് കോമേഴ്സിെൻറ പ്രഖ്യാപനത്തിൽ വ്യാപാര സ്ഥാപന ഉടമകൾ സന്തോഷം പ്രകടിപ്പിച്ചു. നിലവിൽ വലിയ വിഭാഗം സ്വദേശികൾ വ്യാപാര സ്ഥാപനങ്ങളിൽനിന്നും താമസക്കാരിൽനിന്നും വാടക ഇൗടാക്കുന്നില്ല. പല സ്വദേശികളും വാടക വിട്ടുനൽകുന്നുണ്ട്. ചിലർ വാടക ചോദിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. തങ്ങൾ കെട്ടിട ഉടമകൾക്ക് വാടക ഇളവിനായി കത്ത് നൽകിയിട്ടുണ്ടെന്നും ചേംബർ ഒാഫ് കോമേഴ്സുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു. ഇവരിൽനിന്ന് അനുകൂലമായ പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആനുകൂല്യം ലഭിച്ചാൽ സ്ഥാപനത്തിലെ വ്യാപാരസ്ഥാപനങ്ങൾക്കും ഇളവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളോട് ഇതുവരെ വാടക ചോദിച്ചിെട്ടന്നും ദിവസങ്ങളായി കട അടഞ്ഞു കിടക്കുന്നതിനാൽ വാടക നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും റൂവിയിൽ ഡ്രൈഫ്രൂട്ട് വ്യാപാരം നടത്തുന്ന തൃശൂർ പാടൂർ സ്വദേശി ഹുസൈൻ പറഞ്ഞു.
ചേംബർ ഒാഫ് കോമേഴ്സ് നിർദേശം അനുസരിച്ച് വാടക ഇളവ് ലഭിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.