മസ്കത്ത്: രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സംയുക്ത കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനം. ഒമാൻ ചേംബർ ഒാഫ് കോമേഴ്സിെൻറ വിദ്യാഭ്യാസ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. വിദ്യാഭ്യാസ കമ്മിറ്റി പ്രതിനിധികൾക്ക് പുറമെ തൊഴിൽ മന്ത്രാലയം, സോഷ്യൽ ഇൻഷുറൻസ് പൊതു അതോറിറ്റി അംഗങ്ങൾ എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനൊപ്പം സ്വകാര്യ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവിധ നയങ്ങൾക്കും കമ്മിറ്റി രൂപം നൽകും.
വിദ്യാഭ്യാസ മേഖലയിൽ മികച്ച രീതിയിലുള്ള സർക്കാർ-സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്ന് ചേംബർ വിദ്യാഭ്യാസ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് ബിൻ സഇൗദ് അൽ ബലൂഷി പറഞ്ഞു. ഒമാൻ വിഷൻ 2040െൻറ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഇത്തരത്തിലുള്ള പങ്കാളിത്തം സഹായിക്കും. ഒപ്പം വിദ്യാഭ്യാസ മേഖലയിലെ സർക്കാറിെൻറ ചെലവഴിക്കൽ കുറക്കാനും സാധിക്കും. നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ മാത്രമേ യോഗ്യതയും കഴിവുമുള്ള തൊഴിലാളികളെ സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ.
കോവിഡ് സാഹചര്യം ഏറ്റവുമധികം ബാധിച്ച മേഖലയാണ് സ്കൂൾ, പ്രീ സ്കൂൾ മേഖല. ഇൗ പ്രശ്നങ്ങൾ പരിഹരിക്കാൻ നിർമാണാത്മകമായ സമീപനം ആവശ്യമാണെന്നും സഇൗദ് അൽ ബലൂഷി പറഞ്ഞു. ഒമാൻ ചേംബർ ചെയർമാൻ റിഥ ബിൻ ജുമാ അൽ സാലെഹ്, തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ ബിൻ ആമിർ അൽ ഹുസ്നി എന്നിവരും യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.