ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​വേ​ശ​നം; ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ 20 മു​ത​ൽ

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള ​​2025-2026 അ​ധ്യയ​ന​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി 20 മു​ത​ൽ ന​ട​ക്കും. ഇ​ന്ത്യ​യു​ടെ പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്റെ (എ​ൻ.​ഇ.​പി) അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​ഡ്മി​ഷ​ൻ. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നു​​കീ​​​​ഴി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​യും പ​രി​സ​ര പ്ര​ദ​ശേ​ങ്ങ​ളി​ലു​മു​ള്ള ഏ​ഴ്​ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള അ​ഡ്​​മി​ഷ​നാ​ണ്​ ഓ​ൺ​ലൈ​നി​ലൂ​​ടെ ന​ട​ക്കു​ക.

ബാ​ൽ​വ​തി​ക​ മു​ത​ൽ ഒ​മ്പ​തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​​​വേ​ശ​ന​ത്തി​ന്​ www.indianschoolsoman.com വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യ ​പ്ര​​ത്യേ​ക പോ​ർ​ട്ട​ലി​ലാ​ണ്​ ര​ജി​സ്റ്റ​ർ ചെ​​യ്യേ​ണ്ട​ത്. ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 20ാണ്. 2025 ​ഏ​പ്രി​ൽ ഒ​ന്നി​ന്​ മൂ​ന്ന്​ വ​യ​സ്​ പൂ​ർ​ത്തി​യാ​യ കു​ട്ടി​ക​ൾ​ക്കാ​യി​രി​ക്കും ബാ​ല​വ​തി​ക പ്ര​വേ​ശ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടാ​കു​ക. കു​ട്ടി​ക​ളു​ടെ അ​ഡ്​​മി​ഷ​നാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക്​ അം​ഗീ​കൃ​ത റ​സി​ഡ​ന്‍റ്​ വി​സ ആ​വ​ശ്യ​മാ​ണ്. സീ​റ്റ്​ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്ത​വ​രു​ടെ കു​ട്ടി​ക​ൾ​ക്കും അ​ഡ്മി​ഷ്ൻ ന​ൽ​കി​യേ​ക്കും.

മ​സ്ക​ത്ത്, ദാ​ർ​സൈ​ത്ത്, വാ​ദി​ക​ബീ​ർ, സീ​ബ്, ഗൂ​ബ്ര, മ​ബേ​ല, ബൗ​ശ​ർ എ​ന്നീ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കാ​ണ്​ ഓ​ൺ ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ സൗ​ക​ര്യ​മു​ള്ള​ത്. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വാ​ദി ക​ബീ​ർ, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഗു​ബ്ര എ​ന്നി​വ​യു​ടെ അ​ന്താ​രാ​ഷ്ട്ര വി​ഭാ​ഗ​ത്തി​ലേ​ക്ക്​ (കേം​ബ്രി​ഡ്ജ് സി​ല​ബ​സ്) അ​ഡ്​​മി​ഷ​ൻ ആ​​ഗ്ര​ഹി​ക്കു​ന്ന​വ​രും ഓ​ലൈ​നി​ലൂ​ടെ​ത​ന്നെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്ത്​ പ​രി​സ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കെ​യ​ർ ആ​ൻ​ഡ് സ്‌​പെ​ഷ്യ​ൽ എ​ജു​ക്കേ​ഷ​നി​ൽ (സി‌.​എ​സ്‌.​ഇ) ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​ന​ത്തി​നാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക് നേ​രി​ട്ട് സി‌.​എ​സ്‌.​ഇ അ​ഡ്മി​നി​സ്ട്രേ​ഷ​നെ സ​മീ​പി​ക്കാം.

വെ​ബ്​​സൈ​റ്റ്:​ www.cseoman.com. അ​ഡ്​​മി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ്​ ന​ട​ക്കു​ന്ന​ത്. രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നോ ഫീ​സ്​ അ​ട​ക്കു​ന്ന​തി​നോ ര​ക്ഷി​താ​ക്ക​ൾ സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ​ബോ​ർ​ഡ്​ അ​റി​യി​ച്ചു. ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​നോ​ടു​കൂ​ടി​യ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം മു​ഴു​വ​ൻ പ്ര​വേ​ശ​ന പ്ര​ക്രി​യ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​മെ​ന്ന്​ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്കം പ​റ​ഞ്ഞു. അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, സീ​റ്റ്​ ഒ​ഴി​വു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ പോ​ട്ട​ലി​ലൂ​ടെ അ​റി​യാ​ൻ ക​ഴി​യും. ഇ​ത്​ ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഇ​ഷ്ട​പ്പെ​ട്ട സ്കൂ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ അ​ഡ്മി​ഷ​ൻ ഇ​ങ്ങ​നെ

ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ലും അ​ഡ്മി​ഷ​ൻ ന​ൽ​കു​ക ഇ​ന്ത്യ​യു​ടെ പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം (എ​ൻ.​ഇ.​പി) അ​നു​സ​രി​ച്ച്. ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്നേ എ​ടു​ത്തി​രു​ന്നു. എ​ൻ.​ഇ.​പി അ​നു​സ​രി​ച്ച്, അ​ക്കാ​ദ​മി​ക് ഘ​ട​ന 5+3+3+4 എ​ന്ന സം​വി​ധാ​ന​ത്തി​ലേ​ക്കാ​ണ് പു​ന​ർ​നി​ർ​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ നി​ല​വി​ലു​ള്ള ര​ണ്ട് വ​ർ​ഷ ഘ​ട​ന​യി​ൽ നി​ന്ന് മൂ​ന്ന് വ​ർ​ഷ​മാ​കും എ​ന്ന​താ​ണ് പ്ര​ധാ​ന മാ​റ്റം. പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം അ​നു​സ​രി​ച്ച് മൂ​ന്ന് മു​ത​ൽ ആ​റു​വ​യ​സ്സുവ​രെയുള്ള കു​ട്ടി​ക​ൾ​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തെ കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ (ബാ​ൽ​വ​തി​ക), ആ​റു മു​ത​ൽ എ​ട്ട് വ​യ​സ്സുവ​രെ​യു​ള്ള കു​ട്ടി​ക​ൾ ഒ​ന്ന്, ര​ണ്ട് ക്ലാ​സു​ക​ളി​ലു​മാ​ണ് ഉ​ൾ​പ്പെ​ടു​ക.

എ​ട്ട് മു​ത​ൽ 11വ​യ​സ്സു​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്ന് മു​ത​ൽ അ​ഞ്ചു​വ​രെ ക്ലാ​സു​ക​ളി​ലും 11 മു​ത​ൽ 14 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ ആ​റു​മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ളും 14 മു​ത​ൽ 18വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലാ​ണ് ഉ​ൾ​പ്പെ​ടു​ക.അ​തേ​സ​മ​യം നി​ല​വി​ൽ എ​ൻ​റോ​ൾ ചെ​യ്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​മോ​ഷ​ൻ യ​ഥാ​ക്ര​മം കെ.​ജി ഒ​ന്ന് മു​ത​ൽ കെ.​ജി ര​ണ്ടു​വ​രെ​യും കെ.​ജി ര​ണ്ട് മു​ത​ൽ ക്ലാ​സ് ​ഒ​ന്നു​വ​രെ​യും നി​ല​വി​ലെ സ​​മ്പ്ര​ദാ​യ​മ​ന​സു​രി​ച്ച് തു​ട​രു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Indian School Admission; Online Registration from 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.