സലാല: ദീർഘകാലം കോൺഗ്രസിന്റെ സലാലയിലെ പോഷക സംഘടനയായ ഇൻകാസിന്റെ പ്രസിഡന്റായിരുന്ന വടകര ഒഞ്ചിയം നാദാപുരം റോഡിലെ പോളച്ചാൽ കുനിയിൽ സന്തോഷ് കുമാർ (60) നാട്ടിൽ നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
ആറ് മാസം മുമ്പാണ് ഇദ്ദേഹം ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചത്. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി സലാലയിൽ ബിസിനസ്സ് നടത്തി വരികയായിരുന്നു. ഭാര്യ: മഞ്ജുഷ. മ്യതദേഹം ഇന്ന് മുക്കാളിയിൽ സംസ്കരിക്കും. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയംഗം കൂടിയാണ്. സന്തോഷിന്റെ നിര്യാണത്തിൽ ഇൻകാസ് റീജിയണൽ കമ്മിറ്റി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.