മസ്കത്ത്: സ്വദേശികളെ പിരിച്ചുവിടില്ലെന്ന് വിവിധ സ്വകാര്യ കമ്പനികൾ ഉറപ്പുനൽകിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. പത്തോളം കമ്പനികളിലെ 1315 ഒമാനികൾക്കാണ് തൊഴിൽ നഷ്ടമാകാതിരിക്കുക. ഇൗ കമ്പനികൾ കൂടുതലും എണ്ണ-വാതക മേഖലയിൽ പ്രവർത്തിക്കുന്നവയാണ്. സ്വദേശികളെ പിരിച്ചുവിടുന്ന തീരുമാനത്തെ തുടർന്ന് തൊഴിൽ മന്ത്രാലയത്തിെൻറ കീഴിലുള്ള പ്രത്യേക കമ്മിറ്റി ചർച്ചയിലാണ് തീരുമാനത്തിൽ മാറ്റമുണ്ടായത്. വേതനം കുറച്ചായിരിക്കും ഇവരെ ജോലിയിൽ നിലനിർത്തുക. വേതനത്തിലെ കുറവിന് അനുസരിച്ച് ജോലിസമയത്തിലും കുറവുണ്ടാകും. കമ്പനികൾ ഉന്നയിച്ച മറ്റു വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.