മസ്കത്ത്: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും സന്ദർശകർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് (ദമനി) നടപ്പിൽ വരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ പുരോഗതി ബുധനാഴ്ച നടന്ന യോഗം അവലോകനം ചെയ്തു. ആരോഗ്യ ഇൻഷുറൻസ് ടീമിനൊപ്പം ബന്ധപ്പെട്ട അധികൃതരും യോഗത്തിൽ പെങ്കടുത്തു. ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയിലെ ഇൻഷുറൻസ് വിഭാഗം വൈസ് ചെയർമാൻ അഹമദ് അൽ മഅ്മരിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.
പദ്ധതിയുടെ പുരോഗതികൾ വിലയിരുത്തിയാണ് അൽ മഅ്മരി േയാഗം ഉദ്ഘാടനം നടത്തിയത്. ഇൻഷുറൻസ് കമ്പനികളെയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ദമാനി ഇലക്ട്രോണിക് പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിനുള്ള ശ്രമം നടക്കുന്നതും അദ്ദേഹം സൂചിപ്പിച്ചു.
അതോടൊപ്പം ആരോഗ്യ മന്ത്രാലയത്തിെൻറയും െതാഴിൽ മന്ത്രാലയത്തിെൻറയും റോയൽ ഒമാൻ പൊലീസിെൻറയും നിയമങ്ങൾ ആരോഗ്യ മന്ത്രാലയത്തിെൻറ ശിഫാ സംവിധാനവുമായി ബന്ധിപ്പിച്ച് ഏകീകൃത ആരോഗ്യ റെക്കോഡ് ഉണ്ടാക്കുന്നതടക്കം വിഷയങ്ങളും ചർച്ച ചെയ്തു. പദ്ധതി നടപ്പാക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങളുടെ സഹകരണവും സന്നദ്ധതയും പദ്ധതിയുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സഹായ സഹകരണങ്ങളും അൽ മഅ്മരി ആവശ്യപ്പെട്ടു.ദമാനി സ്കീം ഒമാനിലെ സുപ്രധാന പദ്ധതിയാണെന്നും രാജ്യത്തിെൻറ വികസന പദ്ധതിയായ വിഷൻ 2040ന് വലിയ സംഭാവന നൽകാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിെൻറ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ പങ്കാളിത്തവും തൊഴിൽ മേഖലയിൽ േജാലിചെയ്യാൻ അനുയോജ്യ സാഹചര്യമൊരുക്കാൻ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം നൽകലും പൊതു ബജറ്റിെൻറ ഭാരംകുറക്കാൻ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ചികിത്സാ സേവനങ്ങൾ നൽകുന്നതും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ജനങ്ങൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും പദ്ധതി സഹായകമാവും. സ്വകാര്യ മേഖലയിൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുകവഴി അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങെള ഒമാനിലേക്ക് ആകർഷിക്കാനും ആരോഗ്യ മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ ആരോഗ്യ പദ്ധതികൾ വികസിപ്പിക്കാനും കഴിയും. ഇതു വഴി ഇൻഷുറൻസ് മേഖലയിലും തൊഴിൽ മേഖലയിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.
സ്വകാര്യ മേഖലയിലെ ചികിത്സ ചെലവുകൾ, സ്വകാര്യ മേഖലയിെല ആരോഗ്യ സേവനങ്ങളുടെ നിലവാരം, വ്യാജ സ്ഥാപനങ്ങൾ, മെഡിക്കൽ സേവനങ്ങളുടെ ദുരുപയോഗം, അമിത നിരക്കുകൾ ഇൗടാക്കൽ, രോഗികൾക്ക് അനാവശ്യ മരുന്നുകൾ നൽകൽ എന്നിവ ഒഴിവാക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഗുണ നിലവാര മാനദന്ധങ്ങൾ നിശ്ചയിക്കൽ എന്നിവയും േയാഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.