കോം​ഗോ പ​നി  ബ​ലി​യ​ർ​പ്പി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത  പു​ല​ർ​ത്ത​ണം

മ​സ്​​ക​ത്ത്​: പെ​രു​ന്നാ​ളി​ന്​ വൃ​ത്തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ബ​ലി​യ​ർ​പ്പി​ക്കു​ന്ന​തു ​വ​ഴി കോം​ഗോ പ​നി പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ർ​ഷി​ക-​ഫി​ഷ​റി​സ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യ മൃ​ഗ​ത്തി​​​െൻറ ര​ക്ത​വും മാം​സ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത്​ രോ​ഗം ബാ​ധി​ക്കാ​ൻ വ​ഴി​യൊ​രു​ക്കും. 
തെ​റ്റാ​യ രീ​തി​ക​ളി​ൽ ബ​ലി​യ​ർ​പ്പി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കി ന​ഗ​ര​സ​ഭ​യു​ടെ അ​റ​വു​ശാ​ല​ക​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​​​െൻറ അ​ഗ്രി​ക​ൾ​ച​ർ ആ​ൻ​ഡ്​​ ലൈ​വ്​ സ്​​റ്റോ​ക്ക്​ റി​സ​ർ​ച്​ ഡി​പ്പാ​ർ​ട്​​മ​​െൻറ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു. ശ​രി​യാ​യ രീ​തി​യി​ൽ അ​ല്ലാ​തെ അ​റു​ത്ത മൃ​ഗ​ത്തി​​​െൻറ ഇ​റ​ച്ചി ക​ഴി​ക്കു​ന്ന​തും രോ​ഗ​ബാ​ധ​ക്ക്​ കാ​ര​ണ​മാ​കും. 

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും ശ​രീ​ര​ത്തി​ലെ  ചെ​ള്ളു​ക​ളി​ലൂ​ടെ​യാ​ണ് രോ​ഗം മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രു​ന്ന​ത്. ചെ​ള്ള് ക​ടി​ക്ക് പു​റ​മെ രോ​ഗ​ബാ​ധി​ത​മാ​യ മൃ​ഗ​ത്തി​​െൻറ ര​ക്തം, ശ​രീ​ര സ്ര​വ​ങ്ങ​ൾ, അ​വ​യ​വ​ങ്ങ​ൾ എ​ന്നി​വ സ്​​പ​ർ​ശി​ക്കു​ന്ന​തി​ലൂ​ടെ​യും രോ​ഗം മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രാം. 
 പ​നി, പേ​ശീ​വേ​ദ​ന, ഓ​ക്കാ​നം, ഛർ​ദി, അ​ടി​വ​യ​ർ വേ​ദ​ന, വ​യ​റി​ള​ക്കം, ര​ക്ത​സ്രാ​വം എ​ന്നി​വ​യാ​ണ് കോം​ഗോ പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗം പ​ട​ർ​ന്ന് നാ​ല് മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ സാ​ധാ​ര​ണ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​വ​രാ​റു​ണ്ട്. 

രോ​ഗ​മു​ണ്ടാ​യി ഉ​ട​ൻ ചി​കി​ത്സ തേ​ടു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ മ​ര​ണ സാ​ധ്യ​ത കു​റ​ക്കാ​ൻ ക​ഴി​യൂ. ക​ന്നു​കാ​ലി പ​രി​ച​ര​ണം, അ​റ​വ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ ഗൗ​ണു​ക​ൾ, കൈ​യു​റ​ക​ൾ, നീ​ള​മു​ള്ള ഷൂ​സ്, ക​ണ്ണ​ട​ക​ൾ എ​ന്നി​വ ധ​രി​ക്കു​ന്ന​ത് രോ​ഗ ബാ​ധ​യു​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും. ഫാ​മു​ക​ളി​ൽ​നി​ന്നും മ​റ്റും മൃ​ഗ​ങ്ങ​ളെ വാ​ങ്ങു​ന്ന​വ​ർ ചെ​ള്ളു​ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത​വ നോ​ക്കി വാ​ങ്ങു​ക​യും വേ​ണം. ചെ​ള്ളു​ക​ളെ കൈ​കൊ​ണ്ട് കൊ​ല്ല​രു​ത്. 
ഇ​തി​നാ​യി മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച രാ​സ​വ​സ്​​തു​ക്ക​ൾ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ. 

Tags:    
News Summary - congo fever-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.