ഒമാനിൽ ബംഗ്ലാദേശി കോവിഡ് ബാധിച്ച്​ മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. മത്ര സൂഖിൽ കട നടത്തിയിരുന്ന ബംഗ്ലാദേശ്​ സ്വദേശിയാണ്​ മരിച്ചത്​. 53 വയസായിരുന്നു.

ഒമാനിലെ എട്ടാമത്തെ കോവിഡ്​ മരണമാണിത്​. മലയാളി ഡോക്​ടർ രാജേന്ദ്രൻ നായരും ഗുജറാത്ത്​ സ്വദേശിയുമടക്കം മരിച്ച ആറു പേർ വിദേശികളാണ്. മറ്റ്​ രണ്ട്​ പേർ സ്വദേശി വയോധികരാണ്​.

Tags:    
News Summary - Covid 19 Oman bengladesh man Death -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.