കോവിഡ്​: ഒമാനിൽ 11 പേർകൂടി മരിച്ചു

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധി​ച്ച്​ ഒ​മാ​നി​ൽ 11 പേ​ർ കൂ​ടി മ​രി​ച്ചു. 935 പേ​രാ​ണ്​ ഇ​തു​വ​രെ മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ 689 പേ​രും സ്വ​ദേ​ശി​ക​ളാ​ണ്. 527 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.രാ​ജ്യ​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ 98,585 ആ​യി. 294 പേ​ർ​ക്കു​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 88,528 പേ​രാ​ണ്​ രോ​ഗ​മു​ക്​​ത​രാ​യ​ത്. 89.7 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്​​തി നി​ര​ക്ക്. 52 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 512 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ലു​ള്ള​ത്. ഇ​തി​ൽ 190 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ കൂ​ടു​ത​ൽ രോ​ഗി​ക​ളും. 237 പേ​ർ​ക്കാ​ണ്​ ഇ​വി​ടെ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ബോ​ഷ​റി​ൽ 69 പേ​ർ​ക്ക്​ വൈ​റ​സ്​ ബാ​ധ​യേ​റ്റു. സീ​ബ്​ -67, മ​സ്​​ക​ത്ത് ​-44, അ​മി​റാ​ത്ത്​ -28, മ​ത്ര -18, ഖു​റി​യാ​ത്ത്​ -11 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ വി​ലാ​യ​ത്തു​ക​ളി​ലെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം.

വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ 78 പു​തി​​യ രോ​ഗി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 51 പേ​രും സു​ഹാ​റി​ലാ​ണ്. ഷി​നാ​സി​ൽ 11ഉം ​ലി​വ​യി​ൽ അ​ഞ്ചും പു​തി​യ രോ​ഗി​ക​ളു​ണ്ട്. തെ​ക്ക​ൻ ബാ​ത്തി​ന​യി​ൽ 57 പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 30 പേ​ർ ബ​ർ​ക്ക​യി​ലും 17 പേ​ർ റു​സ്​​താ​ഖി​ലും എ​ട്ടു​പേ​ർ മു​സ​ന്ന​യി​ലു​മാ​ണ്.

ദാ​ഖി​ലി​യ​യി​ൽ 45 പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 15 പേ​ർ നി​സ്​​വ​യി​ലാ​ണ്. സ​മാ​ഇൗ​ൽ -ഒ​മ്പ​ത്, ആ​ദം -ആ​റ്, ഇ​സ്​​കി -അ​ഞ്ച്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ വി​ലാ​യ​ത്തു​ക​ളി​ലെ എ​ണ്ണം. ദോ​ഫാ​റി​ലെ 37 രോ​ഗി​ക​ളി​ൽ 34 പേ​രും സ​ലാ​ല​യി​ലാ​ണു​ള്ള​ത്. വ​ട​ക്ക​ൻ ശ​ർ​ഖി​യ -19, ദാ​ഹി​റ -17, മു​സ​ന്ദം -ഒ​മ്പ​ത്, അ​ൽ വു​സ്​​ത -ആ​റ്, അ​ൽ ബു​റൈ​മി -അ​ഞ്ച്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.