കോവിഡ്: ഒമാനിൽ 11 പേർകൂടി മരിച്ചു
text_fieldsമസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ 11 പേർ കൂടി മരിച്ചു. 935 പേരാണ് ഇതുവരെ മരിച്ചത്. മരിച്ചവരിൽ 689 പേരും സ്വദേശികളാണ്. 527 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യത്തെ രോഗികളുടെ എണ്ണം ഇതോടെ 98,585 ആയി. 294 പേർക്കുകൂടി രോഗം ഭേദമായി. 88,528 പേരാണ് രോഗമുക്തരായത്. 89.7 ശതമാനമാണ് രോഗമുക്തി നിരക്ക്. 52 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 512 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 190 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ രോഗികളും. 237 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ബോഷറിൽ 69 പേർക്ക് വൈറസ് ബാധയേറ്റു. സീബ് -67, മസ്കത്ത് -44, അമിറാത്ത് -28, മത്ര -18, ഖുറിയാത്ത് -11 എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ പുതിയ രോഗികളുടെ എണ്ണം.
വടക്കൻ ബാത്തിനയിൽ 78 പുതിയ രോഗികളാണുള്ളത്. ഇതിൽ 51 പേരും സുഹാറിലാണ്. ഷിനാസിൽ 11ഉം ലിവയിൽ അഞ്ചും പുതിയ രോഗികളുണ്ട്. തെക്കൻ ബാത്തിനയിൽ 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 30 പേർ ബർക്കയിലും 17 പേർ റുസ്താഖിലും എട്ടുപേർ മുസന്നയിലുമാണ്.
ദാഖിലിയയിൽ 45 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 15 പേർ നിസ്വയിലാണ്. സമാഇൗൽ -ഒമ്പത്, ആദം -ആറ്, ഇസ്കി -അഞ്ച് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ എണ്ണം. ദോഫാറിലെ 37 രോഗികളിൽ 34 പേരും സലാലയിലാണുള്ളത്. വടക്കൻ ശർഖിയ -19, ദാഹിറ -17, മുസന്ദം -ഒമ്പത്, അൽ വുസ്ത -ആറ്, അൽ ബുറൈമി -അഞ്ച് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.