കോവിഡ്​: ഒമാനിൽ ഒരു വിദേശി മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന  ഒരാൾ കൂടി ഒമാനിൽ മരിച്ചു. 43 വയസുകാരനായ വിദേശിയാണ്​ മരണപ്പെട്ടതെന്ന്​ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്​ച വൈകുന്നേരം അറിയിച്ചു. ഒമാനിലെ 16ാമത്തെ കോവിഡ്​ മരണമാണിത്​. രണ്ട്​ ദിവസത്തിനിടെ മരണപ്പെടുന്ന മൂന്നാമത്തെ വിദേശിയാണ്​ ഇത്​. വ്യാഴാഴ്​ച 26 വയസുകാരനും 66 വയസുകാരനും മരണപ്പെട്ടിരുന്നു. മരണപ്പെട്ടവർ ഏത്​ രാജ്യക്കാർ ആണെന്ന വിവരം വ്യക്​തമല്ല. ഇതുവരെ മരണപ്പെട്ടതിൽ മലയാളിയടക്കം 11 പേർ വിദേശികളും അഞ്ച്​ പേർ സ്വദേശികളുമാണ്​.
Tags:    
News Summary - covid resident died in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.