മസ്കത്ത്: േകാവിഡ് വ്യാപനം നിയന്ത്രണ വിധേയമാവുകയും ജനജീവിതം സാധാരണ രീതിയിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത കൈവിടുന്നില്ല. മാളുകളിലും പാർക്കുകളിലും
ഒാഫിസുകളിലുമെല്ലാം മുൻകരുതൽ നടപടികൾ തുടരുന്നുണ്ട്. അതോടൊപ്പം ഒമാനിൽ സർവിസ് നടത്തുന്ന ടാക്സി ഡ്രൈവർമാരും കോവിഡിനെതിരെ പൂർണ ജാഗ്രതയാണ് പാലിക്കുന്നത്. വിദേശികൾ കുറഞ്ഞതടക്കം കാരണങ്ങളാൽ ടാക്സി മേഖല വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാറില്ലെന്നാണ് ടാക്സി ഡ്രൈവർമാർ പറയുന്നത്.
ചെലവുകൾ സ്വയം വഹിക്കണമെങ്കിലും വാഹനത്തിൽ കയറുന്നവരുടെ സുരക്ഷ ഏറെ പ്രധാനമാണ്. സുരക്ഷ പാലനത്തിെൻറ ഭാഗമായി കാറുകൾ സ്ഥിരമായി കഴുകി വൃത്തിയാക്കാറുണ്ട്.
ആഴ്ചയിലോ രണ്ടാഴ്ച കൂടുേമ്പാഴോ വാഹനം മുഴുവനായും വൃത്തിയാക്കാറുമുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. പല ടാക്സികളും മധ്യ സീറ്റ് ഒഴിച്ചിട്ട് മൂന്ന് യാത്രക്കാരുമായാണ് സർവിസ് നടത്തുന്നത്. മാസ്കുകൾ ശരിയായ രീതിയിൽ അണിയാത്തവരെ ഉപദേശിക്കുേമ്പാൾ ചിലർ പരുഷമായി സംസാരിക്കാറുണ്ടെന്നും ഇത്തരക്കാരെ വാഹനത്തിൽ കയറ്റാറില്ലെന്നും ചില ഡ്രൈവർമാർ പറയുന്നു. നിരവധി ടാക്സികളിൽ ഡ്രൈവർമാർ സാനിറ്റൈസറുകൾ വെച്ചിട്ടുണ്ട്.
ഇത് യാത്രക്കാർക്കും ഉപയോഗിക്കാവുന്നതാണ്. ഓരോ ദിവസവും സർവിസ് അവസാനിക്കുേമ്പാൾ അണുമുക്തമാക്കാറുണ്ട്.
കാറിൽ കൂടുതൽ മാസ്കുകൾ സൂക്ഷിക്കുന്ന ഡ്രൈവർമാരുമുണ്ട്. എല്ലാ ആഴ്ചയിലും രണ്ട് പാക്കറ്റ് മാസ്കുകൾ വാങ്ങാറുണ്ടെന്ന് ഒരു ഡ്രൈവർ പറഞ്ഞു. ആരെങ്കിലും തുമ്മുകേയാ ചുമക്കുകയോ ചെയ്യുകയാണെങ്കിൽ ഇത്തരക്കാർക്ക് ഒരു മാസ്ക് കൂടി നൽകി മറ്റു യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാറുണ്ടെന്നും ഇവർ പറയുന്നു. കാറിെൻറ എ.സി യഥാസമയം ശുദ്ധീകരിക്കാറുമുണ്ട്. എല്ലാ മൂന്ന് മാസത്തിലൊരിക്കലെന്ന ക്രമത്തിലാണ് ഇവർ കാറിെൻറ എ.സികൾ വൃത്തിയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.