മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിൽ വിദേശികളുടെ കോവിഡ് പരിശോധനക്കായി രണ്ട് കേന്ദ്രങ്ങൾ കൂടി. ദാർസൈത്തിലെ മ െഡിക്കൽ ഫിറ്റ്നെസ് സെൻററിൽ (വിസ മെഡിക്കൽ) പരിശോധന ബുധനാഴ്ച ആരംഭിച്ചു.
അൽ റുസൈൽ അൽ ഷരാദിയിലെ മെഡിക്കൽ ഫിറ്റ്നസ് സെൻററിറിൽ വ്യാഴാഴ്ചയും പരിശോധന ആരംഭിക്കും. രണ്ട് കേന്ദ്രങ്ങളും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ആയിരിക്കും പ്രവർത്തിക്കുക.
രണ്ടിടങ്ങളിലെയും നിലവിലുള്ള സേവനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 24441999 എന്ന കോൾ സെൻറർ നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.