മസ്കത്ത്: കോവിഡ് വാക്സിൻ കണ്ടെത്തുന്ന മുറക്ക് ലഭ്യമാക്കുന്നതിനായി ആരോഗ്യ വകുപ്പ് വർക്കിങ് ഗ്രൂപ് രൂപവത്കരിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ സഇൗദി ഉത്തരവ് പുറപ്പെടുവിച്ചു.മന്ത്രാലയത്തിലെ ഹെൽത്ത് അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും വർക്കിങ് ഗ്രൂപ് പ്രവർത്തിക്കുക. കോവിഡ് വാക്സിൻ ഉൽപാദനവുമായി ബന്ധപ്പെട്ട ആഗോളതലത്തിലെ പുരോഗതികൾ കൃത്യമായി പിന്തുടരുന്നതിനായാണ് വർക്കിങ് കമ്മിറ്റി രൂപവത്കരിച്ചത്.
ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻസ് ആൻഡ് ഇമ്യൂണൈസേഷൻ, ലോകാരോഗ്യ സംഘടന, ബന്ധപ്പെട്ട കമ്പനികൾ എന്നിവയുമായി ചേർന്ന് അനുയോജ്യമായ മരുന്ന് കണ്ടെത്തുന്നമുറക്ക് ഒമാനിൽ എത്തിക്കാൻ കമ്മിറ്റി നടപടിയെടുക്കുകയും ചെയ്യും.അണ്ടർ സെക്രട്ടറിക്ക് പുറമെ ഡിസീസസ് കൺട്രോൾ വിഭാഗം ജനറൽ ഡയറക്ടർ, മെഡിക്കൽ സപ്ലൈസ് ജനറൽ ഡയറക്ടർ, പ്രൈമറി ഹെൽത്ത് കെയർ വിഭാഗം ജനറൽ ഡയറക്ടർ തുടങ്ങിയവരും കമ്മിറ്റിയിൽ അംഗമാണ്. ആവശ്യമെങ്കിൽ ഇവർക്ക് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായവും തേടാം.ആഗോള തലത്തിൽ ഉൽപാദിപ്പിക്കുന്ന മരുന്നുകളിൽനിന്ന് അനുയോജ്യമായത് തിരഞ്ഞെടുത്ത് ഗ്രൂപ് മേധാവി ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതോടെയാണ് വർക്കിങ് കമ്മിറ്റി പ്രവർത്തനം അവസാനിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.