മസ്കത്ത്: അന്താരാഷ്ട്ര അംഗീകാരം നേടിയ കോവിഡ് വാക്സിനുകളാകും ഒമാനിൽ ഉപയോഗത്തിനായി എത്തിക്കുകയെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി പ്രസ്താവനയിൽ അറിയിച്ചു. അവയുടെ സുരക്ഷയും ഉപയോഗക്ഷമതയും ഉറപ്പാക്കുകയും ചെയ്യും.
വാക്സിൻ ലഭ്യമാകുന്ന മുറക്ക് ഒമാനിൽ കൊണ്ടുവരുന്നതിനായി ലോകത്തിലെ പ്രമുഖ വാക്സിൻ ഉത്പാദകരുമായി നിരന്തര ബന്ധം പുലർത്തിവരുന്നുണ്ടെന്നും ആരോഗ്യ മന്ത്രി ഒൗദ്യോഗിക വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അറിയിച്ചു. റഷ്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ ഒമാനിലേക്ക് എത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചതായി കഴിഞ്ഞദിവസം പ്രാദേശിക മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.