മസ്കത്ത്: രാജ്യത്ത് ആശ്വാസത്തിെൻറ കോവിഡ് കണക്കുകൾ. പ്രതിദിന മരണം തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞ് 20ൽ താഴെയെത്തി. 17 പേരാണ് മരിച്ചത്. ജൂൺ 14ന് ശേഷം ഇതാദ്യമായാണ് മരണസംഖ്യയിൽ ഇത്ര കുറവുണ്ടാകുന്നത്.
3356 പേരാണ് ഇതുവരെ മരിച്ചതെന്നും ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. 1675 പേരാണ് പുതുതായി രോഗബാധിതരായത്.
ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 2,80,235 ആയി. 1685 പേർക്ക് കൂടി രോഗം ഭേദമായി. 2,48,151 പേരാണ് ഇതുവരെ രോഗമുക്തരായത്. 156 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1491 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 493 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.